തനി നാടൻ ചിക്കൻ കറി ഉണ്ടാക്കിയാലോ…

ചിക്കൻ കറി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ചിക്കൻ, സവാള, ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത്, ഇനി പൊടികൾ ആയ ഗരം മസാല, കുരുമുളകുപൊടി, മഞ്ഞൾപൊടി, എന്നിവയും കുറച്ച് പച്ചമുളക് കറിവേപ്പില, ആവശ്യത്തിന് വെളിച്ചെണ്ണയും എടുക്കാം… എനി കുറച്ച് തേങ്ങാപ്പാലും തക്കാളിയും കൂടി എടുക്കാം…
വൃത്തിയാക്കിയ

ചിക്കൻ കഷണങ്ങളാക്കി കഴുകി വാരി എടുക്കാം… ഒരു ടീസ്പൂൺ കുരുമുളകുപൊടിയും അല്പം ഉപ്പും വെളിച്ചെണ്ണയിൽ മിക്സ് ചെയ്ത ശേഷം ചിക്കനിലേക്ക് തേച്ച് പിടിപ്പിക്കാം…ശേഷം അല്പസമയം മാറ്റിവെക്കാം.. ഇനി ചിക്കനെ എണ്ണയിലിട്ട് വറുത്തുകോരുക… ഇനി അഞ്ചാറ് ഗ്രാമ്പൂ ഒരു കഷ്ണം പട്ട 2 ഏലക്ക കുറച്ചു കുരുമുളകും ചേർത്ത് ഒരു പാനിൽ വറുത്തെടുക്കണം.. ഇത് മിക്സിയിൽ

പൊടിച്ചെടുക്കുക…. ഇതാണ് ഗരം മസാല.. ഇനി ചിക്കൻ വറുത്ത ബാക്കിയുള്ള എണ്ണയിലേക്ക് പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റാം.. ശേഷം അരിഞ്ഞുവച്ചിരിക്കുന്ന സവാളയും ഉപ്പും ചേർക്കാം… സവാള വാടി വന്നതിനുശേഷം അല്പം മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ കുരുമുളകു പൊടിയും ഒരു ടീസ്പൂൺ ഗരം മസാലയും ചേർക്കാം.. പൊടികൾ മൂത്ത് വന്നതിനുശേഷം കാൽഭാഗം തക്കാളിയും, ചേർത്ത് വഴറ്റി എടുക്കാം… ഇനി നേരത്തെ വറുത്തുവെച്ച ചിക്കൻ ഈ മിക്‌സ് ലേക്ക് ചേർക്കാം… ഇതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാൽ (2ആം പാൽ) ചേർക്കാം,.. ഈ സമയം കറിക്ക് ആവശ്യമായ ഉപ്പ് ഉണ്ടോ എന്ന് നോക്കണേ..ഇനി ഇതിനെ നന്നായി ഇളക്കിയ

ശേഷം അൽപസമയം അടച്ചു വച്ച് വേവിക്കണം.. ചിക്കൻ നന്നായി വെന്തതിനുശേഷം അര കപ്പ് ഒന്നാം പാലും ചേർത്ത് നന്നായി ചൂടാകുമ്പോൾ വാങ്ങിവയ്ക്കാം.. ഇനി ഒരു പാനിൽ അൽപം എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും ചുവന്നുള്ളിയും പച്ചമുളകും ചേർത്തു കൊടുക്കാം…ശേഷം അല്പം കുരുമുളകുപൊടിയും ഗരംമസാലയും ഇട്ട് ചൂടാക്കി കറിയിലേക്ക് ചേർക്കാം..അങ്ങനെ സ്വാദിഷ്ടമായ നാടൻ ചിക്കൻ കറി തയ്യാർ ആണേ..

MENU

Comments are closed.