സൂപ്പർ ബട്ടർ കേക്ക് തയ്യാറാക്കിയാലോ…

ബട്ടർ കേക്ക് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: മൈദ, പഞ്ചസാര, മുട്ട, ബട്ടർ, അൽപം ബേക്കിംഗ് പൗഡറും ഉപ്പും അല്പം പാലും എടുക്കാം…
ബട്ടർ ഉപ്പില്ലാത്തത് വേണം. പിന്നെ ഒരു കപ്പ് പഞ്ചസാര പൊടിച്ചത് ആണ് വേണ്ടത്… ബട്ടർ കേക്ക് ഉണ്ടാക്കുന്നതിനായി ഒന്നര കപ്പ് മൈദയും, ഒരു സ്പൂൺ ബേക്കിംഗ് പൗഡറും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കണം..

ഇനി ഇത് രണ്ടുമൂന്നു തവണ നന്നായി അരിച്ച് എടുക്കാം..അരിച്ച് എടുക്കുമ്പോൾ ഇത് നന്നായി മിക്സ് ആയി തരി ഒക്കെ മാറി കിട്ടിയിട്ടുണ്ടാകും… ഇനി ഒരു ബൗളിലേക്ക് 200 ഗ്രാം ബട്ടർ ഇട്ട് നന്നായി ബീറ്റ് ചെയ്ത് എടുക്കാം… ബീറ്റ് ചെയ്ത് സോഫ്റ്റ് ആക്കിയ ബട്ടറിലേക്ക് പൊടിച്ച പഞ്ചസാരയും 3 മുട്ടയും ചേർക്കാം… ഇവരെ നന്നായി യോജിപ്പിച്ചശേഷം മൈദ യിലേക്ക്

ചേർത്തു മിക്സ് ചെയ്ത് കേക്കിനുള്ള ബാറ്റർ തയ്യാറാക്കാം… ഇതിലേക്ക് നാല് ടേബിൾ സ്പൂൺ പാലുകുടി ഒഴിച്ച് നല്ലപോലെ ഇളക്കി സെറ്റ് ആക്കാം… കേക്ക് ഉണ്ടാക്കാനുള്ള ടിന്നിലേക്ക് ബട്ടർ പുരട്ടിയ ശേഷം ബട്ടർ പേപ്പറും വിരിച്ച് കേക്കിന് ഉള്ള ബാറ്റർ ഇതിലേക്ക് ഒഴിക്കുക.. ഇനി പതിയെ തട്ടിയശേഷ 180 ഡിഗ്രിയിൽ 10മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത ഓവനിലേക്ക് കേക്ക് ബാറ്റർ ഉള്ള ടിന്ന് വച്ച് കൊടുക്കാം… 30 40 മിനിറ്റ് ഒക്കെ മതിയാകും ബേക്ക് ആയി വരാൻ…

MENU

Comments are closed.