സീമ ജി നായർ ക്ക് മദർ തെരേസ പുരസ്കാരം.

ആരാധകർക്ക് ഒന്നടങ്കം നെഞ്ചിൽ വലിയ സങ്കടം നൽകിക്കൊണ്ടായിരുന്നു സിനിമ സീരിയൽ രംഗത്ത് ഒരു കാലത്ത് സജീവമായിരുന്നു ശരണ ഈ ലോകത്തോട് വിടപറഞ്ഞത്. ക്യാൻസർ എന്ന് രോഗത്തോട് ശരണ്യ കാലങ്ങളായി യുദ്ധം ചെയ്യുകയായിരുന്നു എന്നാൽ ഏറ്റവും ഒടുവിൽ തന്റെ ജീവിതം പാതി വഴിയിൽ ഉപേക്ഷിച്ച് ശരണ്യ യാത്ര തിരിക്കുകയായിരുന്നു. ശരണ്യയുടെ അവസാനനാളുകളിൽ എല്ലാവിധ സപ്പോർട്ടും ആയി താരത്തിന് കൂടെയുണ്ടായിരുന്നത് സിനിമാ സീരിയൽ രംഗത്ത് തന്നെ സജീവമായിരുന്ന സീമ ജി നായർ ആയിരുന്നു.

തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം സീമ ജി നായർ ശരണ്യയ്ക്ക് വേണ്ടി ചെയ്തു നല്കിയിരുന്നു. ഒരു സെലിബ്രിറ്റി ആണെന്നുള്ള യാതൊരു അഹങ്കാരവും ഇല്ലാതെ ഈ ശരണ്യയുടെ അവസാന നാളുകളിൽ കുടുംബത്തോടൊപ്പം ആ കുടുംബത്തിലെ ഒരംഗമായി സീമ ജി നായർ ഉണ്ടായിരുന്നു. ഇപ്പോഴിതാ കലാരംഗത്തെ സാമൂഹിക പ്രവർത്തനങ്ങൾക്ക് വനിതകൾക്ക് നൽകുന്ന മദർ തെരേസ പുരസ്കാരം സീമ ജി നായർ തേടിയെത്തിയിരിക്കുകയാണ്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന താണ് മദർ തെരേസ പുരസ്കാരം.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ ജാസ് ഭവനിൽ വച്ച് മദർ തെരേസ പുരസ്കാരം സീമ ജി നായർക്ക് സമ്മാനിക്കും. തന്റെ ചുറ്റുമുള്ള ജീവജാലങ്ങളെയും തന്നിൽ ഒരാളായി കാണുന്ന സീമ ജി നായരുടെ മനസ്സിന് ലഭിക്കുന്ന വലിയ പുരസ്കാരം ആയിരിക്കും ഇത് എന്നാണ് ആരാധകർ പറയുന്നത് ശരണ്യയുടെ അവസാനനാളുകളിൽ കൂടെയുണ്ടായിരുന്ന സീമാ ജി നായർ ശരണ്യയുടെ അവസാന നിമിഷങ്ങളിൽ കൂടെയുണ്ടായിരുന്നു.

MENU

Comments are closed.