കിടിലം മീൻ മുട്ട ഫ്രൈ തയ്യാറാക്കാം..

മീൻമുട്ട അല്ലെങ്കിൽ പരിഞ്ഞിൻ ഫ്രൈ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : ഏതെങ്കിലും കുറെ മുട്ടയുള്ള മീനുകളെ ഇതിനായി തെരഞ്ഞെടുക്കാം മിക്കപ്പോഴും വീട് വാങ്ങിക്കുന്ന പല മീനുകൾക്കും മുട്ടകൾ ധാരാളമായി കാണാം മീൻ നന്നാകുമ്പോൾ മുട്ട മാറ്റിവെക്കുക… പിന്നെ ആവശ്യമുള്ളത് അത് ഒരു മീഡിയ സവാളയാണ് കുറച്ച് പച്ചമുളക് എടുക്കാം കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് എടുക്കാം കുറച്ച് കറിവേപ്പിലയും ആവശ്യത്തിന് കുരുമുളകുപൊടി തേങ്ങ ചിരകിയത് മുളകുപൊടി മഞ്ഞൾപൊടി ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും എടുക്കാം..

ഇനി എങ്ങനെയാണ് മീൻ മുട്ട ഫ്രൈ തയ്യാറാക്കുന്നത് എന്ന് നോക്കാം; ആദ്യം മീൻ മുട്ടയെ മസാലയിൽ പൊതിഞ്ഞ് വെക്കാം… അപ്പോൾ മീൻ മുട്ട എടുത്ത് അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും മുക്കാൽ ടീസ്പൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി ഇളക്കിയ ശേഷം അരമണിക്കൂർ മൂടിവയ്ക്കാം… സവാളയും മൂന്ന് പച്ചമുളകും ചെറുതായി അരിഞ്ഞ് വെക്കണം…
ഇനി ഒരു ചട്ടി ചൂടാക്കി അതിലേക്ക് അല്പം എണ്ണ ഒഴിച്ച ശേഷം മീൻ മുട്ട ഫ്രൈ ചെയ്തെടുക്കാം..മീൻ മുട്ട മുക്കാൽഭാഗവും ഫ്രൈ ആയതിനുശേഷം മാറ്റിവെക്കാം..

ഇനി ഇതേ ചട്ടിയിലേക്ക് അല്പം കൂടി എന്നെ ഒഴിച്ചതിനു ശേഷം അരിഞ്ഞുവച്ചിരിക്കുന്ന സവാളയും പച്ചമുളകും ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഇട്ട് വഴറ്റി എടുക്കാം… ഇതിലേക്ക് 2 ടേബിൾ സ്പൂൺ ചിരകിയ വച്ചിരിക്കുന്ന തേങ്ങയും ചേർക്കാം.. സവാളയും തേങ്ങയും ബ്രൗൺ കളർ ആകുമ്പോൾ.. ഒന്നര ടീസ്പൂൺ മുളകുപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, സവാളക്കും തേങ്ങക്കും ആവശ്യമായ ഉപ്പും ചേർത്ത് മൂപ്പിക്കുക… ഇതിലേക്ക് നേരത്തെ പൊരിച്ചു മാറ്റിവെച്ച മീൻ മുട്ടയും ചേർത്ത് ഇളക്കി വെക്കാം…

ഇനി ഈ മിക്സ് നന്നായി ഫ്രൈ ചെയ്തതിനുശേഷം രണ്ട് തണ്ട് കറിവേപ്പിലയും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ഇട്ട് ഇളക്കിയശേഷം രണ്ട് മിനിറ്റ് മൂടിവെച്ച് വേവിക്കുക.. ഇപ്പോൾ നമ്മളുടെ മുട്ട ഫ്രൈ റെഡിയാണ്.. മുട്ടയുള്ള മീൻ കിട്ടുമ്പോൾ വെച്ച് നോക്കണം തീർച്ചയായിട്ടും ഇഷ്ടപ്പെടും..

MENU

Comments are closed.