സുരേഷ് ഗോപി അമ്മയിൽ നിന്ന് വിട്ടു നിൽക്കുന്നതിനുള്ള കാരണം തുറന്നു പറഞ്ഞു ഇന്നസെന്റ്.

മലയാളത്തിലെ ഹാസ്യ നടന്മാരിൽ മുൻനിരയിൽ നിൽക്കുന്ന നടനാണ് ഇന്നസെന്റ്. ഒരുപാടുകാലം മലയാളികളെ ചിരിപ്പിച്ച നടൻ ഏകദേശം 18 വർഷക്കാലം അമ്മ സംഘടനയുടെ പ്രസിഡണ്ടും ശേഷം രാഷ്ട്രീയത്തിൽ സജീവമായി എംപിയും ആയിരുന്നു. തന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി വന്ന രോഗങ്ങൾ എല്ലാം കീഴടക്കി തിരിച്ചു വന്നിരിക്കുകയാണ് താരം .
ഇന്നസെന്റ് കഴിഞ്ഞദിവസം നൽകിയ ഒരു ഇന്റർവ്യൂവിൽ ചില വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്. ബിഹൈൻഡ് വുഡ്സ് എന്ന യൂ ട്യൂബ് ചാനലിന് നൽകിയ ഇന്റർവ്യൂവിൽ ആണ് ഇന്നസെന്റ് അവതാരകനായി വന്ന മേജർ രവിയോട് അമ്മ സംഘടനയെ കുറിച്ചും സുരേഷ്ഗോപിയെ കുറിച്ചും അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്.


താൻ അമ്മയുടെ പ്രസിഡന്റ് ആകുന്നതിനു മുൻപ് തന്നെ സുരേഷ് ഗോപി അമ്മയിൽനിന്നും ചെറുതായി വിട്ടുനിൽക്കാൻ തുടങ്ങിയിരുന്നു. അമ്മയിൽ ഉള്ള സമയത്ത് ഇത്തരമൊരു പ്രോഗ്രാം നടത്താൻ തീരുമാനിച്ചു. പ്രോഗ്രാം നടത്തിയതിനുശേഷം അമ്മയ്ക്ക് കാശു നൽകാമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞിരുന്നത്. എന്നാൽ ഈ പരിപാടി വേണ്ടത്ര വിജയമായില്ല. അതുകൊണ്ടുതന്നെ അമ്മയ്ക്ക് കാശും തിരിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. പക്ഷേ അതിനുശേഷം നടന്ന ഒരു മീറ്റിംഗിൽ ചില ആളുകൾ പണം കിട്ടിയില്ല എന്ന് പരാതിപ്പെട്ടത് കാരണം സുരേഷ് ഗോപി സ്വന്തം കയ്യിൽ നിന്നും പൈസ എടുത്ത് അമ്മ സംഘടനയ്ക്ക് കൊടുക്കുകയുണ്ടായി. എന്നാൽ താൻ പ്രസിഡണ്ടായ ശേഷം ഈ തുക തിരിച്ചു നൽകാം എന്ന് പറഞ്ഞ് സുരേഷ് ഗോപി ബന്ധപ്പെട്ടിരുന്നതായി ഇന്നസെന്റ് പറഞ്ഞു. എന്നാൽ ഈ തുക തനിക്ക് വേണ്ടെന്നായിരുന്നു താരത്തിന് അഭിപ്രായം. കൂടാതെ ഈ തുക അമ്മയ്ക്കും വേണ്ടെങ്കിൽ വേറെ ഏതെങ്കിലും സംഘടന കൊടുത്തു കൊള്ളാനും താരം പറഞ്ഞു.

ഇതിനുശേഷമാണ് ട്വന്റി20 സിനിമയുടെ ഷൂട്ടിംഗ് വരുന്നത്. മറ്റൊരു സിനിമയുടെ ആവശ്യത്തിനുവേണ്ടി തനിക്ക് വിദേശരാജ്യങ്ങളിലേക്ക് പോകണമെന്നും അതിനാൽ പിന്നിലേക്ക് അഭിനയിക്കാൻ പറ്റില്ല എന്നും സുരേഷ് ഗോപി അറിയിച്ചു. എന്നാൽ ഈ സിനിമയിലഭിനയിച്ച ഇല്ലെങ്കിൽ താൻ ഇനി ഒരു സിനിമയിലും അഭിനയിക്കില്ലെന്ന് ഇന്നസെന്റ് പറഞ്ഞതോടെ സുരേഷ് ഗോപി സമ്മതിക്കുകയായിരുന്നു. അഭിനയിക്കാൻ വിസമ്മതം അറിയിച്ചു മറ്റൊരു നടനെയും ഇതേ കാരണം പറഞ്ഞ് അഭിനയിച്ചിരുന്നു ഇന്നസെന്റ് ഓർക്കുന്നു.

MENU

Comments are closed.