അരുവിക്കുഴി പാറകെട്ടും നീരൊഴുക്കും പിന്നെ കോടമഞ്ഞും

അധികം സഞ്ചാരികൾ എത്താത്ത അതിമനോഹരമായ വെള്ളച്ചാട്ടമാണ് അരുവിക്കുഴി വെള്ളച്ചാട്ടം… കോട്ടയം ജില്ലയിൽ പള്ളിക്കച്ചോടിൽ ആണ് ഈ വെള്ളച്ചാട്ടം… പാമ്പാടിയിൽ നിന്ന് 7.5 കിലോമീറ്റർ അകലെ ആണ് അരുവിക്കുഴി വെള്ളച്ചാട്ടം..
നേരത്തെ പ്ലാൻ ചെയ്ത യാത്ര ആണ് ഇങ്ങോട്ടേക്ക്…കോട്ടയത്ത് ഇന്നലെ വൈകിട്ട്‌ എത്തിയതാണ്…രാവിലെ നേരത്തെ തന്നെ പള്ളിക്കചോടിലേക്ക് പുറപ്പെട്ടു.. പത്തരയോടു കൂടിയാണ് അരുവിക്കുഴി യിൽ എത്തിയത്…ഇവിടെ പാലത്തിന്റെ പണി

കഴിഞ്ഞിട്ട് വളരെ കുറച്ചു കാലമേ ആയിട്ടുള്ളു…വന്ന സമയം മുതൽ ഹൃദയത്തെ വരെ കുളിർപ്പിക്കുന്ന തണുത്ത കാറ്റ് വീശുന്നുണ്ട്..പാറക്കെട്ടുകൾക്ക് ഇടയിലൂടെ വെള്ളം ഒഴുക്കുന്നത് കണ്ണിന് കുളിർ കാഴ്ച തന്നെ ആണ്…ചുറ്റും അതിസുന്ദരമായ പ്രകൃതിയും…ചെറിയ ചില ഇല്ലി കൂട്ടവും അവിടിവിടങ്ങളിൽ കാണാം…വളരെ സുന്ദരമായി ചെറിയ പാലങ്ങളും, നടപാതകളും സൂക്ഷിച്ചിരിക്കുന്നു…നടപ്പാത നിർമിച്ചപ്പോൾ ആ പാതയിൽ ഉണ്ടായിരുന്ന മരങ്ങൾ എല്ലാം അവിടെ തന്നെ നിർത്തിയിരിക്കുന്നുണ്ടായിരുന്നു…

പാറക്കെട്ടുകൾക്ക് സമീപം ഒരു വലിയ പാറ കാണാം..കൂടുതൽ കൗതുകത്തോടെ ആണ് ഇങ്ങോട്ട് ഓടി കയറിയത്..കാൽ എടുത്ത് വച്ചതും ഐശ്വര്യം വന്ന് കയറിയ പോലെ ആണ് മഴ വന്നത്…പറഞ്ഞ് നാവ് വായിൽ ഇടുന്നതിന് മുന്നേ; ചുറ്റും ഒന്നു പോലും കാണാത്ത രീതിയിൽ കോടയിറങ്ങി…അതി സുന്ദരം…പറഞ്ഞു അറിയിക്കാൻ വയ്യാത്ത രീതിയിൽ ആണ് ഈ കാഴ്ചകൾ…എല്ലാവരും ഒരു ചാൻസ് കിട്ടിയാൽ ഉറപ്പായും വന്ന് കണ്ട് ആസ്വദിക്കണേ…

MENU

Comments are closed.