മഞ്ജുവാര്യർ തന്റെ മുൻപിൽ പൊട്ടിക്കരഞ്ഞ അനുഭവം തുറന്നു പറഞ്ഞു മനോജ് കെ ജയൻ.

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജുവാര്യർ അറിയപ്പെടുന്നത്. സല്ലാപത്തിലെ രാധയായി വന്നു മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടിയായി മാറിയ മഞ്ജു വാര്യർ ഇടക്കാലത്ത് സിനിമയിൽ നിന്നും വിട്ടുനിന്ന എങ്കിലും പിന്നീട് ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. ദിലീപുമായി വിവാഹം കഴിഞ്ഞശേഷം സിനിമാലോകത്തുനിന്ന് വിട്ടുനിന്ന മഞ്ജുവാര്യർ പിന്നീട് കുഞ്ചാക്കോ ബോബൻ കൂടെ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് തിരിച്ചുവന്നത്. ശേഷം ജോ ആൻഡ് ദ ബോയ്, ഉദാഹരണം സുജാത, സൈറാബാനു, ഒടിയൻ, പുതുതായി ഇറങ്ങിയ ചതുർമുഖം തുടങ്ങി നിരവധി അനവധി സിനിമകളിൽ അഭിനയിച്ചു. ഇന്നും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരുടെ ലിസ്റ്റിൽ ഏറ്റവും മുൻപന്തിയിൽ തന്നെ മഞ്ജുവാര്യർ ഉണ്ടാകും.


മലയാളികൾ എക്കാലവും ഓർത്തു വെക്കുന്ന മഞ്ജുവാര്യരുടെ കഥാപാത്രമാണ് ആദ്യ സിനിമയായ സല്ലാപത്തിലെ രാധ. സല്ലാപത്തിലെ ഷൂട്ടിംഗ് സമയത്ത് ഉണ്ടായ ചില അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മനോജ് കെ ജയൻ. ഓടുന്ന ട്രെയിനിനു മുമ്പിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിക്കുന്ന രാധയാണ് പ്രേക്ഷകർ ക്ലൈമാക്സിൽ കാണുന്നത്. എന്നാൽ ഇത് ഷൂട്ട് ചെയ്യുമ്പോൾ ഉണ്ടായ സംഭവങ്ങൾ ഞെട്ടലോടെയാണ് എല്ലാവരും ഓർക്കുന്നത്. ഈ രംഗം ഷൂട്ട് ഷൂട്ട് ചെയ്ത ട്രെയിനിൽ മുന്നിൽ നിന്ന് മനോജ് കെ ജയനാണ് മഞ്ജുവിനെ രക്ഷപ്പെടുത്തി പുറകോട്ട് വലിച്ചത്. നടന്റെ പെട്ടെന്നുണ്ടായ ഈ പ്രവർത്തി കാരണമാണ് വൻ അപകടം ഒഴിവായത് അണിയറപ്രവർത്തകർ എല്ലാം പറയുന്നു.

ഒരു ടെലിവിഷൻ പരിപാടിയിലൂടെയാണ് മനോജ് കെ ജയൻ ഈ അനുഭവം പങ്കുവെച്ചത്. മഞ്ജുവാര്യർ ഇതിനുമുൻപും ഈ കാര്യം പറഞ്ഞിട്ടുണ്ട്. താൻ എല്ലാകാലവും മനോജ് കെ ജയൻ ഓട് കടപ്പെട്ടിരിക്കുന്നു എന്ന് അന്ന് അദ്ദേഹം ചെയ്ത ആ പ്രവർത്തിയാണ് ഇന്നും താൻ ജീവിച്ചിരിക്കാൻ കാരണമെന്നും മഞ്ജു പറഞ്ഞു. ഈ സംഭവത്തിനുശേഷം മഞ്ജു കരയുകയായിരുന്നു എന്നും സമാധാനിപ്പിക്കാൻ ഒരുപാട് പാടുപെടുന്നു മനോജ് കെ ജയനും ഓർക്കുന്നു.

MENU

Comments are closed.