പൊൻവാക്ക് മതി വിവാഹം തടയാൻ. - Heal Of News

പൊൻവാക്ക് മതി വിവാഹം തടയാൻ.

കാസറഗോഡ് : പൊൻവാക്ക് എന്നത് സംസ്ഥാനത്തു നടക്കുന്ന ശൈശവ വിവാഹങ്ങൾ തടയുന്നതിനായിൽ സർക്കാർ ആരംഭിച്ച പദ്ധതി ആണ്. പൊതുജനത്തിന്റെ പങ്കാളിത്തത്തോടു കൂടി ഈ പദ്ധതി വിജയിപ്പിക്കാൻ ആണ് ലക്ഷ്യം വെക്കുന്നുത്.
ഈ പദ്ധതി പ്രകാരം രണ്ടായിരത്തി അഞ്ഞൂർ രൂപ ശൈശവ വിവാഹത്തെ പറ്റി വിവരം കൊടുക്കുന്ന ആൾക്ക് പാരിദോഷികം ആയി കിട്ടും. വിവരം കൊടുക്കുന്ന ആളെ പറ്റി ഉള്ള ഒരു കാര്യങ്ങളും പുറത്തു പോവുകയില്ല. നൽകുന്ന വിവരം സത്യം ആണെങ്കിൽ മാത്രം ആണ് പാരിദോഷികം ലഭിക്കുക. വിവാഹം കഴിയുന്നതിനു മുൻപ് വേണം ഇതിനെ പറ്റി അറിയിക്കാൻ, വിവാഹം കഴിഞ്ഞിട്ട് നൽകുന്ന വിവരങ്ങൾക്ക് പാരിദോഷികം കിട്ടുക ഇല്ല. ശൈശവ വിവാഹം തടയുന്നതിനു പൊതു ജനങ്ങളുടെ പങ്കാളിത്തം കൂടി വേണമെന്ന് വനിത ശിശു വികസന വകുപ്പ് ജില്ല ഓഫീസർ കവിത റാണി രഞ്ജിത്ത് പറഞ്ഞു.ജില്ലയിൽ ഉള്ള പത്രണ്ട് ഐ സി ഡി സ് ഓഫീസികളിലെ ശിശു വികസന ഓഫീസർമാരാണ് ഈ നിയമം നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *