കൊതിയൂറും താറാവ് മപ്പാസ് തയ്യാറാക്കിയാല്ലോ…

താറാവ് മപ്പാസ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ :-ഒരു താറാവ്, രണ്ട് മീഡിയം വലുപ്പമുള്ള സവാള, ഒരു തക്കാളി, എരിവിന് അനുസരിച്ചുള്ള പച്ചമുളക് എടുക്കാം..രണ്ട് ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്.. ഇനി ആവശ്യത്തിനുള്ള കറിവേപ്പില, മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഗരം മസാല കുരുമുളകുപൊടി എന്നീ പൊടി ഐറ്റംസ്… പിന്നെ ഒരു മൂന്ന് ടേബിൾസ്പൂൺ വിനാഗിരി എടുക്കാം… എട്ടോ പത്തോ കശുവണ്ടി വെള്ളത്തിൽ കുതിർത്തി എടുക്കാം…ഇനി വേണ്ടത് തേങ്ങാപ്പാല് ആണ്..ഇത് ഒന്നാം പാലും രണ്ടാം പാലും വേണം..ഇനി ആവശ്യത്തിനുള്ള ഉപ്പും വെളിച്ചെണ്ണ കൂടി എടുത്താൽ നമുക്ക് മപ്പാസ് ഉണ്ടാക്കാൻ തുടങ്ങാം..


ഇനി താറാവ് മുറിച്ച് കഷ്ണങ്ങളാക്കിയ ശേഷം രണ്ട് ടേബിൾസ്പൂൺ വിനാഗിരി ചേർത്ത വെള്ളത്തിൽ അരമണിക്കൂർ മുക്കി വയ്ക്കണം… ഈ സമയം കഴിഞ്ഞിട്ട് വീണ്ടും നന്നായിട്ട് കഴുകി എടുക്കണം..ഇനി ഈ താറാവ് വേവിച്ചെടുക്കണം… അര ടീസ്പൂൺ ഗരം മസാലയും ,അൽപ്പം മഞ്ഞൾ പൊടി,അര ടിസ്പൂണ് കുരുമുളക് പൊടി എന്നിവയുടെ കൂടെ ആവശ്യമായ ഉപ്പ് വെള്ളം എന്നിവ ചേർത്ത് വേവിക്കാൻ വെക്കാം…കുക്കറിൽ ആണെങ്കിൽ 3 വിസിൽ കൊണ്ട് വെന്തു കിട്ടുന്നതാണ്… ഇനി മറ്റൊരു പാൻ ചൂടാക്കാം.. ഇതിലേക്ക് വെളിച്ചെണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ അരിഞ്ഞുവച്ചിരിക്കുന്ന സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർക്കാം സവാള ഒന്ന് വാടി വന്നതിനുശേഷം മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, കുരുമുളക് പൊടിയും ഇട്ട് കൊടുക്കാം… ഇനി ഇത് നന്നായി മൂത്തുവരുമ്പോൾ അറിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർത്ത് ഇളക്കാം.. തക്കാളി പാതി വേവ് ആയി കഴിഞ്ഞു നേരത്തെ വേവിച്ചുവെച്ച താറാവ് കഷണങ്ങൾ ഇതിലേക്ക് ഇടാം… 90% വേവ് ആയ താറാവ് കഷ്ണങ്ങളിൽ മസാല പിടിച്ച് വരണം… ഇത് അൽപനേരം നന്നായി

ഇളക്കിയതിനുശേഷം, രണ്ടാംപാൽ ഒഴിച്ച് കൊടുക്കാം..ശേഷം ഇത് അടച്ചു വച്ച് വേവിക്കണം… ഇനി കുതിർത്തി വെച്ച കശുവണ്ടി അരച്ചെടുക്കുക… ഇത് തിളച്ചുകൊണ്ടിരിക്കുന്ന താറാവ് മപ്പാസിലേക്ക് ഒഴിക്കാം.. ഇത് ഇനി അധിക നേരം തിളപ്പിക്കേണ്ടത് ഇല്ല.. ഒന്നാംപാലും ഒഴിച്ച് കഴിഞ്ഞ് പതിയെ തിള വരുമ്പോൾ വാങ്ങിവയ്ക്കാവുന്നതാണ്… വെളിച്ചെണ്ണയിൽ ചുവന്നുള്ളി കറിവേപ്പില എന്നിവ ഇട്ട് താളിച്ച് ചേർക്കാം…രുചികരമായ താറാവ് മപ്പാസ് തയ്യാറാണ്…

MENU

Comments are closed.