നാവിൽ രുചിയുടെ അമിട്ട് പൊട്ടിക്കാൻ നെയ്പായസം…

നെയ്യ് പായസം ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ:- ഈ പായസം ഉണ്ടാക്കാൻ വേണ്ടി നമ്മൾ എടുക്കുന്നത് ഉണക്കലരി ആണ്… ഇനി മധുരത്തിനു വേണ്ടി ശർക്കര എടുക്കാം…ഒരു കപ്പ് ഉണക്കലരിക്ക് അര കപ്പ് ശർക്കര ആണ് കണക്ക്.. ഇനി നമുക്ക് വേണ്ടത് തേങ്ങകൊത്ത് ആണ്..ഇത് ആവശ്യം പോലെ എടുക്കാം… പിന്നെ ഒരു ടീസ്പൂൺ ഏലയ്ക്കാ പൊടിച്ചത് കുറച്ച് ചുക്ക് പൊടിച്ചത് … പിന്നെ കുറച്ച് കൽക്കണ്ടവും ഉണക്കമുന്തിരിയും.ഇനി ആവശ്യത്തിനുള്ള വെള്ളവും ഒരു നാല് സ്പൂണ് നെയ്യും എടുത്താൽ നമുക്ക് തുടങ്ങാം…


ഇനി ഉണക്കലരി കഴുകി വേവിക്കാൻ വെക്കാം… കുക്കറിൽ അല്ലെങ്കില് സാധാരണ പാനിൽ ആയാലും വേവിച്ചെടുക്കാം… കുക്കറിൽ 2 വിസിൽ കൊണ്ട് തന്നെ വെന്ത് കിട്ടുന്നതാണ്…ഇനി എടുത്തു വച്ചിരിക്കുന്ന ശർക്കര പാനി ആക്കി എടുക്കണം. അതിനു വേണ്ടി ശർക്കര കുറച്ച് വെള്ളം ഒഴിച്ച് അടുപ്പത്ത് വെച്ച് ചൂടാക്കി പാനിയാക്കി മാറ്റം… ഇനി ഇത് വൃത്തിയുള്ള തുണിയിലോ അരിപ്പയിലോ അരിച്ച് മാറ്റാം… ഇനി അരിയിലെ അധികം വെള്ളം മാറ്റിയതിനുശേഷം അരിച്ചെടുത്ത ശർക്കരപ്പാനി ചേർക്കാണം( മുഴുവൻ വെള്ളവും മാറ്റരുത് കേട്ടോ).. ശർക്കര ഒഴിച്ചശേഷം ചെറുതീയിൽ വേണം വേവിക്കാൻ.. ഇനി അധികമുള്ള വെള്ളം ഒക്കെ ഒന്ന് കുറുകി വരുന്നവരെ ചെറുതീയിൽ തന്നെ വയ്ക്കണം…

ഏറെക്കുറെ നെയ് പായസം റെഡിയായിക്കഴിഞ്ഞു കേട്ടോ… ഇനി നമ്മൾ എടുത്തു വച്ചിരിക്കുന്ന തേങ്ങാക്കൊത്തും ഉണക്കമുന്തിരിയും നെയ്യിൽ വറുത്ത് ചേർക്കാം… അവസാനമായി എടുത്തു വച്ചിരിക്കുന്ന കൽക്കണ്ടം കൂടി ചെറുതായിട്ടൊന്നു പൊട്ടിച്ചു ചേർത്താൽ നമ്മുടെ പായസം സെർവ് ചെയ്യാൻ തയ്യാർ ആണ്..

MENU

Comments are closed.