കോട്ടയം സ്റ്റൈലിൽ മീൻ കറി വച്ചാലോ…

ഈ സ്പെഷ്യൽ മീൻ കറി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… കറിവെക്കാൻ ഉദ്ദേശിക്കുന്ന മീൻ അരക്കിലോ എടുക്കാം അഞ്ചോ ആറോ ചെറിയ ഉണ്ണി, കുറച്ച് വെളുത്തുള്ളി ,ആവശ്യമായ പച്ചമുളക്, ഇഞ്ചി, രണ്ടു തണ്ട് കറിവേപ്പില ഇനി കുറച്ച് കടുകും ഉലുവയും…പിന്നെ മുളകുപൊടിയും മഞ്ഞൾപൊടിയും… ആവശ്യത്തിന്
വേണ്ട വെളിച്ചെണ്ണയും ഉപ്പും എടുക്കാം…

അവസാനമായി രണ്ടു മൂന്നു കഷ്ണം (ആവശ്യമായ) കുടംപുളി എടുത്തു വെച്ചോ….
ആദ്യം കുടംപുളി കുറച്ച് ചൂടുള്ള വെള്ളത്തിൽ കുതിരാൻ ഇടം..
പിന്നെ മീൻ കറി ഒക്കെ വെക്കുമ്പോൾ മൺചട്ടിയിൽ വെച്ചാ ഒരു പ്രത്യേക സ്വാദ് ആണ്… അപ്പൊ നമുക്ക് ഒരു മൺചട്ടി എടുത്തു കുറച്ച് എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ കടുകും ഉലുവയും ഇടാം..

കടുക് പൊട്ടി കഴിഞ്ഞ് അറിഞ്ഞ് വച്ചിരിക്കുന്ന ചുവന്നുള്ളി ഇട്ടു വഴറ്റി എടുക്കണം.. അതുകഴിഞ്ഞിട്ട് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയും ഇട്ട് നന്നായി ഇളക്കി കൊടുക്കണം… ഇനി പൊടികൾ ആയ മുളകുപൊടി രണ്ട് ടീസ്പൂൺ, പിന്നെ മഞ്ഞൾപ്പൊടി അരടീസ്പൂൺ ഇട്ടിട്ട് ഇവയെ ചെറുതീയിൽ ഒന്ന് മൂപ്പിച്ചെടുക്കണം…ഈ പൊടികൾ മൂത്ത് കഴിഞ്ഞു കുടംപുളി കുതിർക്കാൻ ഇട്ടത് വെള്ളത്തോടു കൂടി ഈ ചട്ടിയിലേക്ക് ഒഴിക്കാം….

ഇനി ആവശ്യമുള്ള ഉപ്പ് ഇട്ട് കൊടുക്കണം.. മുറിച്ച് വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ ഇട്ട് മൂടി വെച്ച് വേവിക്കണം… മീൻ വെന്തു വരുമ്പോൾ കുറച്ചു കറിവേപ്പിലയും ഉലുവ പൊടിച്ചതും ഇട്ടുകൊടുക്കാം….ഇനി നല്ല പച്ചവെളിച്ചെണ്ണ അതിനുമുകളിൽ എങ്ങനെ തൂവി കൊടുക്കണം…..

അങ്ങനെ അടിപൊളിയായ കോട്ടയം സ്റ്റൈൽ മീൻകറി തയ്യാറാണ്..കുറച്ച് സമയം (ഒന്നോ രണ്ടോ മണിക്കൂറുകൾ അല്ലെങ്കിൽ അതിൽ കൂടുതൽ) കഴിഞ്ഞ് കഴിക്കുന്നത് ആണ് നല്ലത്…

MENU

Comments are closed.