അടിപൊളി ചിക്കൻ റോസ്റ്റ് ഉണ്ടാക്കാം…

ചിക്കൻ റോസ്റ്റ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ:- ഒരു കിലോ ചിക്കൻ, രണ്ട് വലിയ സവാള, ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക്( എരുവ് അനുസരിച്ച്), ഒരു വലിയ തക്കാളി , നാരങ്ങാനീര്, പിന്നെ മല്ലിപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവയും കറിവേപ്പില ഉപ്പ് വെളിച്ചെണ്ണ പിന്നെ അൽപം ചൂടുവെള്ളം കൂടി ഉണ്ടെങ്കിൽ നമുക്ക് ചിക്കൻ റോസ്റ്റ് ഉണ്ടാക്കാൻ തുടങ്ങാം…


അപ്പോൾ നമ്മൾ ആദ്യം ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി എടുക്കണം.. ഇനി അത് മാരനേറ്റ് ചെയ്ത് കുറച്ചു നേരം വെക്കണം… മാരനേറ്റ് ചെയ്യാൻ വേണ്ടി മഞ്ഞൾ പൊടി ഒരു ടീസ്പൂൺ, ഒരു ടേബിൾ സ്പൂൺ മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ, അര ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ നാരങ്ങാനീര് പിന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യണം… ഇനി ഇത് ചിക്കൻ കഷ്ണങ്ങളിലേക്ക് തേച്ചുപിടിപ്പിച്ചു കുറച്ചുനേരം ഫ്രിഡ്ജിൽ വെക്കാം അല്ലെങ്കിൽ കുറച്ചധികം നേരം വെളിയിൽ വയ്ക്കാം…
ഇനി ഈ മാരനേറ്റ് ചെയ്ത ചിക്കനെ ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണ ചൂടാക്കി വറുത്തെടുക്കാം… ഈ ബാലൻസ് എണ്ണയിലേക്ക് ആവശ്യമെങ്കിൽ അൽപം കൂടി എണ്ണയൊഴിച്ച് അരിഞ്ഞുവെച്ച സവാള വഴറ്റി എടുക്കാം…

നമുക്ക് അറിയാവുന്ന പോലെ കുറച്ചു ഉപ്പ് കൂടെ ഇട്ടു കൊടുത്താൽ പെട്ടെന്ന് വഴന്നു കിട്ടും… ഇനി ഇതിലേക്ക് കറിവേപ്പിലയും പച്ചമുളകും ഒക്കെ ഇടാം.. അതിനുശേഷം നേരത്തെ ഉണ്ടാക്കി വെച്ച ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ ചേർത്ത് കൊടുക്കണം.. ഇനി ഇത് നന്നായി വഴുന്നു വന്നതിനുശേഷം മഞ്ഞൾപൊടി ഒരു ടീസ്പൂൺ ചേർക്കാം, അതിനുശേഷം മല്ലിപ്പൊടി ഒന്നര ടേബിൾസ്പൂൺ ചേർത്ത് നന്നായി ഇളക്കണം.. ഇനി കളറിനു വേണ്ടിയിട്ട് കാശ്മീരി മുളകുപൊടി ചേർക്കാം, ഇന്ന് നിർബന്ധമല്ല സാധാരണ മുളകുപൊടി ചേർത്താലും മതി… ഇനി ഈ പൊടികൾ ഒന്ന് മൂത്ത് വന്നതിനുശേഷം അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർക്കാം…. തക്കാളി വെന്തു വന്നു കഴിഞ്ഞ് നമ്മൾ നേരത്തെ വരുത്ത് വച്ച ചിക്കൻ കൂടി ഇട്ട് നന്നായി മിക്സ് ചെയ്തു ഇനി ആവശ്യത്തിനുള്ള വെള്ളവും ഉപ്പും ചേർത്ത് മൂടി വച്ച് വേവിക്കുക… നന്നായി വെള്ളമൊക്കെ കുറുകി മസാല ഒക്കെ പിടിച്ചു കഴിയുമ്പോൾ.. ഒരു ടീസ്പൂൺ കുരുമുളകുപൊടി ഒരു

ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം…. ഇനി വെള്ളമൊക്കെ വറ്റി കഴിയുമ്പോഴേക്കും നമ്മുടെ ചിക്കൻ റോസ്റ്റ് റെഡി ആയി കഴിഞ്ഞു…. ഇനിയിപ്പോ പറയേണ്ടല്ലോ, ബ്രെഡ്ന് കൂടെയോ, പാലപ്പത്തിന് കൂടെയോ, ഏതായാലും അടിപൊളി കോമ്പിനേഷൻ ആയിരിക്കും ചിക്കൻ റോസ്റ്റ്….

MENU

Comments are closed.