തേങ്ങ വറുത്തരച്ച നാടൻ മീൻകറി ഉണ്ടാക്കാം…

ഉപയോഗിക്കുന്ന മീൻ അര കിലോ, വെളുത്തുള്ളി, ഒരു സവാള, ഒരു ചെറിയ കഷണം ഇഞ്ചി, രണ്ട് തക്കാളി, രണ്ട് പച്ചമുളക്, ഇനി ആവശ്യത്തിന് കറിവേപ്പില, ഒരു മുറി തേങ്ങ ചിരകിയത്, കുരുമുളക്, മഞ്ഞൾപ്പൊടി ,മല്ലിപ്പൊടി എന്നിവയും ആവശ്യത്തിന് എടുക്കണം.. ഉലുവ കടുക് ഉപ്പ് വെളിച്ചെണ്ണ കുടംപുളി ഇത്രയും കൂടെ ഉണ്ടേൽ നമ്മുക്ക് തുടങ്ങാം..
മീൻ കഴുകി മുറിച്ച് വെക്കാം.. അല്പം വെള്ളത്തിൽ കുടംപുളി കുതിരാൻ വയ്ക്കണം.. പച്ചക്കറികൾ അരിഞ്ഞ് വയ്ക്കുമല്ലോ..


ഇനി ഒരു പാൻ അടുപ്പത്തു വച്ച് ഇതിലേക്ക് ചിരകി വെച്ചിരിക്കുന്ന തേങ്ങയും ഒരു ടീസ്പൂൺ കുരുമുളകും ഇട്ട് വറുത്തെടുക്കാം…തേങ്ങയുടെ കളർ ഒരു ലൈറ്റ് ബ്രൗൺ ആകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം …ഇനി ഈ പാനിലേക്ക്
എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ കറിവേപ്പിലയും അറിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും ഇതിലേക്ക് ഇട്ട് വാഴറ്റി എടുക്കാം… (സവാള, ഇഞ്ചി, പച്ചമുളക് എന്നി പച്ചക്കറികൾ) തക്കാളി ഇപ്പോൾ ഇടേണ്ടത് ഇല്ല… ഇനി ഈ പാനിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒന്നര ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടേബിൾ സ്പൂൺ മല്ലി പൊടി, അല്പം ഉലുവ പൊടിച്ചത് എന്നിവ ചേർത്ത് മൂപ്പിച്ച് എടുക്കാം… ഇനിയാണ് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർത്ത് കൊടുക്കേണ്ടത്…


ഇനി വറുത്തുവെച്ച തേങ്ങയും വരട്ടി വെച്ച മറ്റു പച്ചക്കറികളും ചൂടാറി കഴിഞ്ഞു സേപ്പറേറ്റ് ആയി അരച്ചെടുക്കുക…..
ഒരു മൺചട്ടി അടുപ്പിൽവച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിക്കാം… അതിലേക്ക് കടുകും ഉലുവയും ഇട്ട് പൊട്ടിക്കാം …രണ്ടു തണ്ട് കറിവേപ്പിലയും ഇട്ട് ഇളക്കി ഇനി നേരത്തെ അരച്ചു വച്ചിരിക്കുന്ന സവാള തക്കാളി എന്നിവയുടെ കൂട്ട് ഇതിലേക്ക് ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക… ശേഷം കുടംപുളി കുതിർത്ത വെള്ളം പുളിയോട് കൂടി ചട്ടിയിലേക്ക് ഒഴിക്കാം… ഇനി വൃത്തിയാക്കി വെച്ച മീൻ ചട്ടിയിലേക്ക് ഇടാം.. ആവശ്യമായ ഉപ്പും ചേർത്ത് അടച്ചു വച്ച് വേവിയ്ക്കാം….
മീൻ മുക്കാൽഭാഗം വേവ് ആകുമ്പോൾ അരച്ച വച്ച തേങ്ങ, കുരുമുളക്, എന്നിവ

ഇതിലേക്ക് ചേർക്കാം… ഇനി അൽപനേരം കൂടി തിളച്ചു കൊള്ളട്ടെ അരപ്പ് വെന്തു കഴിഞ്ഞു അടുപ്പിൽ നിന്നു വാങ്ങി മൂടിവയ്ക്കാം.. ഇനി അരപ്പ് മീനിൽ നന്നായി പിടിച്ചതിനു ശേഷം ഉപയോഗിക്കാവുന്നതാണ്….

MENU

Comments are closed.