മാഞ്ഞാലി ബിരിയാണി കഴിക്കാത്തവർ ഒന്ന് ട്രൈ ചെയ്തോള്ളു….

മാഞ്ഞാലി ബിരിയാണി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ:- കൈമ അരി ഒരു കിലോ, ചിക്കൻ ഒരുകിലോ, മുളകുപൊടി, മഞ്ഞൾപ്പൊടി ,
മല്ലിപൊടി, ഗരം മസാല, സവാള മൂന്നെണ്ണം, തക്കാളി രണ്ടെണ്ണം, ഒരു ക്യാരറ്റ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു സ്പൂൺ വീതം, പച്ചമുളക് രണ്ടെണ്ണം, നെയ്യ് വെളിച്ചെണ്ണ ഏലക്ക പട്ട ഗ്രാമ്പു കശുവണ്ടി ഉണക്കമുന്തിരി എന്നിവയും ഇനി ആവശ്യത്തിന് ഉപ്പും എടുത്താൽ നമുക്ക് പരിപാടി തുടങ്ങാം…
ആദ്യം അരി കഴുകി അര മണിക്കൂർ കുതിർക്കാൻ ഇടാം… ഇനി ചിക്കൻ മാരനേറ്റ് ചെയ്തു വയ്ക്കണം.. ഇതിനായി

കഷ്ണങ്ങളാക്കിയ ചിക്കനിലേക്ക് ഒന്നര സ്പൂൺ മുളകുപൊടി, ഒരു സ്പൂൺ മഞ്ഞൾപ്പൊടി, ഒരു സ്പൂൺ നാരങ്ങാനീര് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി അരമണിക്കൂർ വെക്കണം… അരമണിക്കൂർ കഴിഞ്ഞ് ചിക്കൻ വേവിക്കാൻ വെക്കാം..വെന്ത ചിക്കന്റെ സ്റ്റോക്ക് പ്രത്യേകം മാറ്റി വയ്ക്കണം.. ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി വേവിച്ചെടുത്ത ചിക്കൻ ഫ്രൈ ചെയ്തെടുക്കാം..
ഇനി ബാക്കിയുള്ള ഈ എണ്ണയിലേക്ക് കറിവേപ്പില ഇട്ട് കൊടുക്കാം..ശേഷം

നീളത്തിൽ അരിഞ്ഞ സവാള ഇട്ടു വഴറ്റാം.. ഇനി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ഇട്ട് നന്നായി ഇളക്കണം… ആവശ്യമായ ഉപ്പും ഇട്ട് കൊടുക്കാം.. ഇതിലേക്ക് അര ടീസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവയും ചേർക്കാം
.. ഇത് മൂത്ത് വന്നതിനുശേഷം അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും ഇട്ടു നല്ലപോലെ ഇളക്കി,. ഒരു കപ്പ് ചൂടുവെള്ളവും ഒരു സ്പൂൺ ഗരം മസാലയും ഇട്ടു 5 മിനിറ്റ് മൂടി വെച്ച് വേവിക്കാം… നേരത്തെ ഫ്രൈ ചെയ്ത ചിക്കനും ഒന്നും ഇട്ട് 5 മിനിറ്റ് കൂട തിളപ്പിക്കാം.. അവസാനമായി മല്ലിയിലയും അൽപം നെയ്യും തൂവി വാങ്ങി വയ്ക്കാം….


ഇനി ഒരു പാനിൽ 4 സ്പൂൺ നെയ്യും ഒപ്പം 4 സ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് ചൂടാക്കാം.. ഇതിലേക്ക് സവാള ഇട്ട് വറുത്തെടുക്കാം.. ഇനി കാരറ്റും വറുത്തെടുക്കണം ഇനി ഇതേ പാനിലേക്ക് എടുത്തു വച്ചിരിക്കുന്ന പട്ട ഗ്രാമ്പൂ ഏലയ്ക്ക തക്കോലം വെളുത്തുള്ളി എന്നിവയിട്ടു മൂപ്പിച്ച് എടുക്കണം.. ഇനി കുതിർക്കാൻ ഇട്ടിരിക്കുന്ന കൈമ അരി ഈ പാനിലേക്ക് ഇട്ട് വേവിച്ചെടുക്കാം..5 ഗ്ലാസ് വെള്ളവും ഒഴിക്കണം.. ഇതിലേക്ക് ചിക്കൻ സ്റ്റോക്ക് ഒഴിച്ചു കൊടുക്കാം ശേഷം ആവശ്യമായ ഉപ്പും ചേർത്ത് ലോ ഫ്‌ളേമിൽ വേവിക്കാൻ വയ്ക്കാം… വെന്തു കഴിഞ്ഞ് വറുത്തെടുത്ത സവാളയും ക്യാരറ്റും മല്ലിയിലയും ഇട്ട് അലങ്കരിച്ച് വിളമ്പാം….

MENU

Comments are closed.