വൈകുന്നേരം പൂരി മസാല ഉണ്ടാക്കിയാലോ…

സോഫ്ട് പൂരി ഉണ്ടാക്കാൻ ആവിശ്യം ഉള്ള സാധനങ്ങൾ:- ഒരു കപ്പ് ഗോതമ്പു പൊടി, അര കപ്പ് വെള്ളം, വളരെ കുറച്ച് ഉപ്പ് , ഒരു ടീസ്പൂൺ പഞ്ചസാര, ഒരു സ്പൂൺ മൈദ,ഒരു സ്പൂണ് വറുത്ത അരിപ്പൊടി, പൂരി വറുത്തു കോരാൻ ആവശ്യമായ എണ്ണ…
ഇനി പൂരി ഉണ്ടാക്കാൻ ഉള്ള ഗോതമ്പ് മാവ് ഉണ്ടാക്കാം.. എടുത്തു വച്ചിരിക്കുന്ന ഗോതമ്പുപൊടിയിലേക്ക് പഞ്ചസാരയും ഉപ്പും ഇട്ട് നന്നായി ഇളക്കി വെക്കണം… ഇനി മൈദ ഇട്ടുകൊടുക്കാം…മൈദ ഇടുമ്പോൾ പൂരി സോഫ്റ്റ് ആയി വരും, ഒരു സ്പൂൺ

അരിപ്പൊടി കൂടി ഇട്ടാൽ ക്രിസ്പി ആയിട്ടുള്ള പൂരി കിട്ടും… ഇനി അരക്കപ്പ് വെള്ളമൊഴിച്ച് മാവ് നല്ലപോലെ കുഴയ്ക്കാം.. ചപ്പാത്തി പരുവം ആയാൽ മതി ഇനി ഇത് കുറച്ചുനേരം അങ്ങനെതന്നെ വെക്കാം.. അൽപ സമയം കഴിഞ്ഞ് മാവ് ചെറിയ ഉരുളകളാക്കി കട്ടി കുറച്ച് പരത്തി വെക്കാം ഇനി ഒരു കുഴിയുള്ള പാത്രത്തിൽ എണ്ണ ചൂടാക്കാൻ വയ്ക്കാം… എണ്ണ നന്നായി ചൂടായതിനുശേഷം ഓരോ പൂരിയും ഇട്ടു വറുത്തുകോരാം… ലൈറ്റ് ബ്രൗൺ കളർ ആകുമ്പോൾ പൂരി എണ്ണയിൽ നിന്ന് എടുക്കാവുന്നതാണ്….പൂരി തിരിച്ചും മറിച്ചും ഇട്ട് തിളച്ച എണ്ണ അതിനുമുകളിൽ കോരിയൊഴിച്ച് എടുക്കുമ്പോൾ നന്നായി പൊങ്ങി വരുന്നതാണ്….

ഇനി പൂരി മസാല ഉണ്ടാക്കാൻ എന്തൊക്കെ ആവശ്യം ആണെന്ന് നോക്കാം:-

ഉരുളക്കിഴങ്ങ് മൂന്നെണ്ണം ക്യാരറ്റ് , സവാള , തക്കാളി ,എന്നിവ ഓരോന്ന് വീതം. 8 എരുവുള്ള പച്ചമുളക് ,ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒരു സ്പൂൺ വീതം, കറിവേപ്പില മല്ലിയില എന്നിവ ആവശ്യത്തിന് ,നല്ലജീരകം, പട്ടാണി കടല, ഉഴുന്ന് പരിപ്പ് ,കായം, ഗരം മസാല, മഞ്ഞൾപ്പൊടി ,ഉപ്പ് എണ്ണ വെള്ളം എന്നിവ ആവശ്യത്തിന്.. ഇനി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം..
ഉരുളക്കിഴങ്ങ് ക്യാരറ്റ് എന്നിവ വേവിച്ചെടുക്കണം… ഇനി ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടായി കഴിഞ്ഞു കടുക്, ജീരകം ,എന്നിവ ഇട്ടുകൊടുക്കാം ഉഴുന്നുപരിപ്പും, പട്ടാണി കടലയും, ചേർത്ത് വറുത്ത് എടുക്കാം…കടല നന്നായി

വറുത്തതിന് ശേഷം ഇതിലേക്ക് നീളത്തിൽ അരിഞ്ഞുവെച്ച സവാളയും ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്തുകൊടുക്കാം ..ഇതിലേക്ക് മഞ്ഞൾപൊടി കാൽ ടീസ്പൂൺ, ഗരം മസാല കാൽ ടീസ്പൂൺ, കായപ്പൊടി കാൽ ടീസ്പൂൺ, എന്നിവ ചേർത്ത് മൂപ്പിക്കുക… അല്പസമയം മൂപ്പിച്ച് അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ഇട്ട് കൊടുക്കാം ഇനി ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ഉപ്പ് പാകമാണോ എന്ന്

നോക്കാം… ശേഷം വേവിച്ചുവെച്ച ഉരുളക്കിഴങ്ങും കാരറ്റും പൊടിച്ചു ഇട്ടുകൊടുക്കാം… ഇനി ഇത് വേവാനായി അൽപസമയം അടച്ചുവെച്ചു ചൂട് കേറ്റാം… ഇപ്പോൾ നമ്മുടെ പൂരി മസാല തയ്യാർ ആണ്..

MENU

Comments are closed.