ജീവിതത്തിൽ മാറ്റം വരുത്തണമെന്ന് തോന്നിയെങ്കിൽ അതുമാത്രമാണ്. ആഗ്രഹത്തെ കുറിച്ച് വാചാലയായി നയൻതാര.

തെന്നിന്ത്യയിലെ എല്ലാ പ്രേക്ഷകർക്കും നയൻതാരയുടെ വിശേഷങ്ങൾ അറിയാൻ വളരെ ആകാംക്ഷയാണ് മലയാളചിത്രമായ മനസ്സിന് കരയിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ഇന്ന് തെന്നിന്ത്യയുടെ മുഴുവൻ ഇളക്കിമറിക്കുന്ന നായികയായി മാറിയിരിക്കുകയാണ് നയൻതാര. താര ത്തിന്റെ എല്ലാ സന്തോഷങ്ങളും ആരാധകരും വലിയ ആഘോഷം ആകാറുണ്ട് കഴിഞ്ഞദിവസമാണ് താൻ വിഘ്നേഷ് വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാർത്ത താരം തുറന്നു പറഞ്ഞത്.

ഏറെ നാൾക്ക് ശേഷമാണ് ഒരു ചാനൽ പരിപാടിയെ താരം പ്രത്യക്ഷപ്പെടുന്നത്. സിനിമാരംഗത്ത് അല്ലാതെ മറ്റു ചാനലുകളിലോ മറ്റോ നയൻതാര അധികം പ്രത്യക്ഷപ്പെടാറില്ല. അതുകൊണ്ടുതന്നെ സ്റ്റാർ വിജയ് എന്ന ചാനൽ കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ പരിപാടിയിൽ താരത്തിനെ പുതിയ തുറന്നുപറച്ചിലുകൾ ആണ് ഏവരെയും അമ്പരപ്പിക്കുന്നത്. തന്റെ രക്ഷിതാക്കളെ കുറിച്ച് താൻ ഇതുവരെ എവിടെയും തുറന്നു പറഞ്ഞിട്ടില്ല കുടുംബവും ജോലിയും രണ്ടായി സൂക്ഷിക്കാൻ താൽപര്യപ്പെടുന്ന വ്യക്തിയാണ് നയൻതാര.

എന്റെ അഭിനയ ജീവിതത്തെ കുറിച്ച് അവർ അധികം ചോദിക്കാറില്ല അതുകൊണ്ട് തന്നെ താൻ അഭിനയിച്ച സിനിമകൾ ഏതാണെന്ന് പോലും അവർക്കറിയില്ല സിനിമ ഇറങ്ങുന്ന ദിവസം ഈ ചിത്രം റിലീസ് ആകുന്നത് എന്ന് പറയുമ്പോൾ അതു പോയി കാണുകയാണ് അവരുടെ പതിവ്. അച്ഛനെ എന്നും ഹീറോ ആയി കണ്ടിട്ടുള്ള താരം വർഷങ്ങളായി തന്റെ അച്ഛൻ അസുഖബാധിതനാണ് എന്ന് തുറന്നു പറഞ്ഞു. തന്റെ കയ്യിൽ ഒരു ടൈം മെഷീൻ തന്നു കഴിഞ്ഞാൽ തന്റെ അച്ഛന്റെ അസുഖം മാറ്റാനാണ് താൻ ശ്രമിക്കുക എന്നാണ് നയൻതാര പറഞ്ഞത്.

MENU

Comments are closed.