മൈദ ഇല്ലാതെ തന്നെ രുചികരമായ മുട്ട പഫ്‌സ് റെഡിയാക്കാം….

ഇതിനുവേണ്ട വേണ്ട സാധനങ്ങൾ :- മുട്ട 2 എണ്ണം,എണ്ണയും അല്പം വെണ്ണയും, ഇനി വേണ്ടത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആണ്.. ആട്ട ആവിശ്യത്തിന്, സവാള രണ്ടെണ്ണം, തക്കാളി 1, പച്ചമുളക്, മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി, ഇനി ആവശ്യത്തിന് ഉപ്പും വെള്ളവും എടുക്കാം.. അൽപം നാരങ്ങാനീരും കുറച്ച് കറിവേപ്പിലയും കൂടി എടുത്താൽ നമുക്ക് ആരംഭിക്കാം…
ആദ്യം പഫ്‌സ്ന് ആവശ്യമുള്ള മുട്ട എടുത്ത് പുഴുങ്ങി വെക്കണം.. പുഴുങ്ങുമ്പോൾ മുട്ട പൊട്ടി പോകാതിരിക്കാനായി അല്പം ഉപ്പ് ഇട്ട് കൊടുക്കാം….12 മിനുറ്റ് കൊണ്ട് കോഴി മുട്ട മുഴുവൻ വേവ് ആകുന്നതാണ്…

മൈദ ഇല്ലാതെ ഉണ്ടാക്കുന്ന പഫ്സ് ആയതിനാൽ നമ്മൾ ആട്ട ആണ് ചേർക്കേണ്ടത്… അപ്പോൾ ഇനി നമുക്ക് ആട്ട കുഴച്ചെടുക്കാം… ഇതിനായി രണ്ട് കപ്പ് ആട്ട എടുക്കാം.. ഇതിലേക്ക് 100ഗ്രാം വെണ്ണ ചേർത്ത് പുട്ടിന് നനയ്ക്കും പോലെ പോലെ ഇളക്കി എടുക്കണം.. രണ്ട് ടീസ്പൂൺ നാരങ്ങാനീരും ഉപ്പും ചേർത്ത് കുഴക്കാം… ചപ്പാത്തിയുടെ മാവിനെക്കാൾ അല്പംകൂടി കട്ടിയുള്ള മാവ് ആയിരിക്കണം ഉണ്ടാക്കേണ്ടത്.. ഇനി ഈ മാവ് പരത്തി ഇതിനു മുകളിൽ അൽപം വെണ്ണ തടവി, അകത്തേക്ക് മടക്കി അൽപസമയം

ഫ്രിഡ്ജിൽ വെക്കാം…
അരമണിക്കൂറിനുശേഷം ഈ മാവ് എടുത്ത്- ഒന്നുകൂടി പരത്തി അല്പംകൂടി വെണ്ണ പുരട്ടാം ഇനി ഇത് ഒരു മണിക്കൂർ കൂടി ഫ്രിഡ്ജിൽ വെക്കണം.. ഒരു മണിക്കൂർ കഴിഞ്ഞ് ഫ്രിഡ്ജിൽ നിന്ന് എടുത്ത് ചതുര കഷ്ണങ്ങളായി മുറിച്ച് എടുക്കാം.. . ഉപയോഗിക്കുന്നതിനു മുമ്പ് അരമണിക്കൂർ എങ്കിലും ഫ്രിഡ്ജ് ന് പുറത്ത് വെക്കണം….
ഇനി ഒരു പാൻ ചൂടാക്കി എണ്ണയൊഴിച്ച് നീളത്തിൽ മുറിച്ച സവാള വഴറ്റി എടുക്കാം.. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മുളക് അരിഞ്ഞു വച്ചിരിക്കുന്നതും ചേർക്കാം…. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കി കൊടുക്കണം… ഇനിയാണ് ഇതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കേണ്ടത്.. അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഗരം മസാല പൊടി ഇട്ട് എന്നിവ മൂത്ത്

വരുന്നത് വരെ നന്നായി ഇളക്കണം… ഇനി ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി ഇട്ട് നന്നായി ഇളക്കാം ഇനി ആവശ്യത്തിന് ഉപ്പും ഇട്ട് രണ്ട് മിനിറ്റ് മൂടി വച്ച് വേവിക്കുക.. ഇനി മൂടൽ തുറന്ന് നന്നായി ഇളക്കി വാങ്ങി വയ്ക്കാം…
നേരത്തെ മുറിച്ചു വച്ചിരിക്കുന്ന കഷ്ണങ്ങൾ ആവശ്യമെങ്കിൽ ചെറുതായൊന്നു പരത്തി അതിലേക്ക് ഇപ്പോൾ ഉണ്ടാക്കിയ ഫില്ലിഗും അതിനു മുകളിലായി പുഴുങ്ങിയ മുട്ട- നടുവേ കീറി- കമിഴ്ത്തി വെക്കാം… ഇനി എതിർദിശയിൽ ഉള്ള രണ്ടു കോണുകൾ മുട്ടയുടെ മുകളിലേക്ക് വെച്ച്, പൊതിഞ്ഞ് എടുക്കാം ഇത് പോലെ എല്ലാ മുട്ടയും മാവ് കഷ്ണങ്ങളിൽ വെച്ച് ഫില്ലിംഗ് നോടൊപ്പം പൊതിഞ്ഞ് എടുക്കാം…


തയ്യാറാക്കിവെച്ച മുട്ട പപ്സ് , 180 ഡിഗ്രിയിൽ പ്രീഹീറ്റ് ചെയ്ത ഓവനിലേക്ക് വെക്കാം… 15 മുതൽ 20 മിനിറ്റ് കഴിഞ്ഞു മുട്ട പഫ്സ് തയ്യാറായിക്കഴിഞ്ഞിരിക്കും…. പഫ്സ് ഓവനിലേക്ക് വയ്ക്കുന്നതിനുമുമ്പ് നന്നായി അടിച്ച ഒരു മുട്ട പഫ്‌സ്ന് മുകളിൽ ബ്രഷ് ചെയ്തു കൊടുക്കുന്നത് അതിന്റെ ഭംഗി കൂട്ടാൻ സഹായിക്കുന്നതാണ്… അങ്ങനെ മൈദ ഇല്ലാതെ തന്നെ രുചികരവും ആരോഗ്യപ്രദവുമായ മുട്ട പപ്സ് തയ്യാറാണ്…

MENU

Comments are closed.