ജീവിതത്തിൽ അനുഭവിച്ച ഡിപ്രഷനുകളെ കുറിച്ച് തുറന്നു പറഞ്ഞു മാളവിക.

സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും സീരിയലിലൂടെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് മാളവിക വെയിൽസ്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ മാളവിക ഇപ്പോൾ തെന്നിന്ത്യ ഒട്ടാകെ അറിയുന്ന സൂപ്പർഹിറ്റ് നായികയാണ്. സിനിമയിലൂടെ അധികം പ്രാധാന്യം ലഭിച്ചില്ലെങ്കിലും സീരിയലിലൂടെയാണ് താരത്തിനെ ആരാധകർ അംഗീകരിച്ചത്.

ഇപ്പോഴിതാ താരം തന്നെ ജീവിതത്തിലെ ഏറ്റവും മോശമായ ഒരു അവസ്ഥയെക്കുറിച്ച് തുറന്നു പറയുകയാണ്. തന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും നൽകിയത് അച്ഛനായിരുന്നു. എന്നാൽ ഇപ്പോൾ അച്ഛൻ കൂടെയില്ല. അച്ഛൻ മരിച്ച സമയത്ത് താൻ വളരെയധികം ഡിപ്രഷൻ സ്റ്റേജിലേക്ക് പോയെന്നും അതുകൊണ്ട് സിനിമയിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു എന്നും മാളവിക പറഞ്ഞു. അച്ഛനില്ലാത്ത ദുഃഖം കൊണ്ടാണ് സിനിമയിലേക്ക് അവസരങ്ങൾ ലഭിച്ചപ്പോൾ വേണ്ട എന്ന് വെച്ചത് പിന്നീട് പൊന്നമ്പിളി എന്ന സീരിയലിലെ പ്രൊഡ്യൂസറായ സജിൻ തന്നെ സീരിയൽ രംഗത്തേക്ക് കൊണ്ടു വരികയായിരുന്നു.

ജീവിതത്തിലെ ഏറ്റവും മോശമായ ഒരു സമയം അതായിരുന്നു എന്നാണ് മാളവിക തുറന്നു പറയുന്നത്. അച്ഛന്റെ വേർപാട് തന്നെ ആഴത്തിൽ ആയിരുന്നു ബാധിച്ചത് എന്ന് മാളവിക പറഞ്ഞു. ദക്ഷിണേന്ത്യൻ ഭാഷകളിൽ പ്രസിദ്ധമായ നന്ദിനി എന്ന സീരിയലിലും താരം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആരാധകരുടെ കയ്യടി നേടി മുന്നോട്ടുപോവുകയാണ് താരം.

MENU

Comments are closed.