ബീഫ് ഫ്രൈ ട്രൈ ചെയ്താലോ…

ബീഫ് ഫ്രൈ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : ഒരു കിലോ ബീഫ്, ഒരു വലിയ സവാള, ഇഞ്ചി വെളുത്തുള്ളി ചെറുതായി ചതച്ചെടുത്തത്, ചുവന്നുള്ളി ചതച്ചത്, മുളകുപൊടി ,മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ പിന്നെ പെരുംജീരകപൊടി കുരുമുളക് ചതച്ചതും.. ഒരു മുറി തേങ്ങ കൊത്ത് ആക്കിത്.. ഉപ്പും കറിവേപ്പിലയും എണ്ണയും ആവശ്യത്തിന്…


ബീഫ് നുറുക്കി കഴുകിയെടുക്കാം..ഇനി ഇത് മാരനേറ്റ് ചെയ്ത് വെക്കണം..ഇതിനായി ഒരു ടേബിൾസ്പൂൺ മുളകുപൊടി ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി ,വളരെ കുറച്ച് മഞ്ഞൾപ്പൊടി അര ടീസ്പൂൺ കുരുമുളകുപൊടി പിന്നെ ആവിശ്യത്തിന് ഉപ്പും ചേർത്ത് അടച്ച് വെക്കാം… ഇത് ഏകദേശം ഒന്നരമണിക്കൂർ ഇങ്ങനെ തന്നെ ഇരിക്കട്ടെ… ഈ സമയം കഴിഞ്ഞ് കുക്കറിൽ ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് ബീഫ് വേവിച്ചെടുക്കാം… ഇനി മറ്റൊരു പാൻ

ചൂടാക്കി എണ്ണയൊഴിച്ച് തേങ്ങാ കൊത്ത് വറുത്ത് മാറ്റി വെക്കാം.. ഇനി ഈ പാനിലേക് കറിവേപ്പില സവാള ഇഞ്ചി വെളുത്തുള്ളി ഉള്ളി ചുവന്നുള്ളി എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കണം… ഇത് മൂത്ത് വന്നതിനുശേഷം മസാലകൾ ചേർത്ത് കൊടുക്കണം.. നമ്മുടെ ഗരം മസാലയും മീറ്റ് മസാലയും ആണ് കേട്ടോ… ഈ സമയം കൊണ്ട് ബീഫ് വെന്ത വന്നിട്ടുണ്ടാകും…ഇനി മസാലകൾ മൂത്തതിനുശേഷം വെന്ത ബീഫ്

ഈ പാനിലേക്ക് മാറ്റാം… ഇനി ഇത് നന്നായി ഇളക്കണം.. ഉള്ളിയും മസാലകളും ബീഫിൽ പിടിക്കുന്നതുവരെ നല്ലപോലെ മിക്സ് ചെയ്യണം… ഇനി അൽപനേരം ചെറിയ തീയിൽ മൂടി വെക്കാം… നന്നായി ആവി വന്നു കഴിഞ്ഞ് തേങ്ങാക്കൊത്ത്, അൽപ്പം കുരുമുളകു പൊടിയും പേരുംജീരക പൊടിയും വിതറി ഇളക്കി വാങ്ങാം…

MENU

Comments are closed.