ബീഫ് കിഴികെട്ടി കഴിച്ചിട്ടുണ്ടോ…ഇത് ഒന്ന് ചെയ്‌ത് നോക്കു….

ബീഫ് കിഴി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ :- ബീഫ് ഒരു കിലോ, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി എന്നിവ ചതച്ചത് ,തക്കാളി രണ്ടെണ്ണം.. കറിവേപ്പില മല്ലിയില പുതിനയില എന്നിവ ആവശ്യത്തിന്… പിന്നെ മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി ,മീറ്റ് മസാല എന്നിവ… ഉപ്പും വെളിച്ചെണ്ണയും ആവശ്യത്തിന്, പൊറോട്ട, കിഴികെട്ടി വെക്കാനുള്ള വാഴയില… ഇത്രയും എടുത്താൽ നമുക്ക് പരിപാടി തുടങ്ങാം..
ആദ്യം തന്നെ ബീഫ് ചെറുതായി അരിഞ്ഞ് വേവിക്കാൻ വയ്ക്കുക..


ബീഫിലേക്ക് ആവശ്യത്തിനു വെള്ളവും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് കുരുമുളകുപൊടിയും പാകത്തിന് ഉപ്പും ചേർക്കാം… കുക്കറിൽ മൂന്ന് വിസിൽ വരെ മതിയാകും കുക്കർ അല്ലെങ്കിൽ വേവ് നോക്കി വാങ്ങുക…
ഇനി ഒരു പാൻ ചൂടാക്കി എണ്ണയൊഴിച്ച് ഉലുവ ഇട്ട് മൂപ്പിക്കുക …ഇനി ഇതിലേക്ക് ചതച്ച് വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാം.. ഇതിൻറെ പച്ച മണം മാറി കഴിഞ്ഞ് അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇട്ട് വഴറ്റി എടുക്കാം… കീറി വച്ചിരിക്കുന്ന പച്ചമുളകും ഈ സമയം ഇട്ട് കൊടുക്കാം…ഇനി ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും ചേർത്ത് കൊടുക്കണം… ഇനി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി മല്ലിപ്പൊടി മുളകുപൊടി എന്നിവയും ചേർത്ത് മൂപ്പിച്ച്

എടുക്കാം.. ഇതിലേക്ക് അര കപ്പ് വെള്ളവും ഉപ്പും ചേർക്കണം…പുതിനയില മല്ലിയില എന്നിവ കിറി ഇടാം… ഇനി ഈ ചാറ് ഒന്ന് കുറുകി വന്നോട്ടെ… വേവിച്ചുവെച്ച ബീഫ് ഇതിലേക്ക് ഇട്ടു കൊടുക്കാം.. ബീഫ് നന്നായി ചൂടായതിനു ശേഷം, കുരുമുളകുപൊടിയും മീറ്റ് മസാലയും ചേർക്കാം… ഇത് നന്നായി ഒന്ന് ചൂടായി കഴിഞ്ഞ ശേഷം തീ ഓഫ് ചെയ്യാം…
ഇനി ആണ് കിഴി കെട്ടേണ്ടത്,.. ഇതിനായി വാഴയില വാട്ടി എടുക്കാം… ഇലയിലേക്ക് അല്പം വെളിച്ചെണ്ണ തടവി കൊടുക്കാം.. പൊറോട്ട ചൂടാക്കി ഒരെണ്ണം

വാഴയിലയിലേക്ക് വെച്ച് കൊടുക്കണം.. അതിനുമുകളിലായി ബീഫ് റോസ്റ്റ് സ്പ്രെഡ് ചെയ്തു വെക്കാം… ഇനി ഏറ്റവും മുകളിലായി ഒരു പൊറോട്ട കൂടി വെച്ച് വാഴയില കൂട്ടി കെട്ടാം… എല്ലാ കിഴിയും കെട്ടി കഴിഞ്ഞ് മറ്റൊരു പാൻ ചൂടാക്കി, എണ്ണ ഒഴിച്ച് എല്ലാ കിഴിയും എടുത്ത് പാനിൽ വെക്കാം..ഇനി നന്നായി ആവി വരുമ്പോൾ തീയിൽ നിന്ന് മാറ്റം…

MENU

Comments are closed.