കിടുക്കൻ മട്ടൻ ബിരിയാണി ഉണ്ടാക്കിയാലോ..

മട്ടൻ ബിരിയാണി വീട്ടിൽ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ , ബിരിയാണി അരി ഒരു കിലോ, മട്ടൻ ഒരു കിലോ, തക്കാളി 2 എണ്ണം, സവാള 5 വലുത്,പച്ചമുളക് 2 എണ്ണം, മഞ്ഞൾപൊടി രണ്ട് ടീസ്പൂൺ, മുളകുപൊടി ഒരു ടീസ്പൂൺ,പിന്നെ കുരുമുളകുപൊടി, ബിരിയാണി മസാല, മല്ലിപ്പൊടി, നെയ്യ് ഉണക്കമുന്തിരി അണ്ടിപ്പരിപ്പ്,പുതിനയില എന്നിവ ..


പാകം ചെയ്യുന്ന വിധം:- ആദ്യം നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരാം… ഇനി ഇതിലേക്ക് സവാള ഇട്ടു വറുത്തു വയ്ക്കണം…ഇനി മട്ടൻ വേവിക്കാൻ വെക്കുക..മട്ടനിലേക്ക് ആവശ്യത്തിനു വെള്ളം,ഒരു ടിസ്പൂണ് മഞ്ഞൾപ്പൊടി ,ഉപ്പ്, 2 പച്ചമുളക് എന്നിവ ഇട്ട് മുക്കാൽഭാഗം വേവ് ആയതിനു ശേഷം വാങ്ങി വയ്ക്കാം… ഇനി അരിയും ആവിശ്യത്തിന് ഉപ്പിട്ട് വേവിച്ചെടുക്കണം… ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇട്ട് നല്ലപോലെ ഇളക്കാം…
സവാള നന്നായി മൂത്ത് വന്നതിനുശേഷം, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, മൂന്ന് ടീസ്പൂൺ

ബിരിയാണി മസാല, മല്ലിപ്പൊടി രണ്ട് ടീസ്പൂൺ, ഒരു ടീസ്പൂൺ മുളകുപൊടി എന്നിവയും ഇട്ട് നന്നായി ഇളക്കി മൂപ്പിച്ചതിനുശേഷം തക്കാളി ഇട്ടുകൊടുക്കാം.. ഇനി മട്ടൻ വേവിച്ച സ്റ്റോക്ക് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം.. ഇത് കുറുകി വന്നതിനുശേഷം വേവിച്ചുവെച്ച മട്ടനും ചേർത്ത് മുഴുവൻ വേവ് ആക്കി, വെള്ളം വറ്റിച്ച് എടുക്കണം… ഇനി ബിരിയാണി സെറ്റ് ചെയ്യാം- ഇതിനായി ഒരു പാത്രം എടുത്ത് ആദ്യത്തെ ലെയർ റൈസ്

ഇട്ടുകൊടുക്കാം ഇതിനു മുകളിലായി അല്പം മട്ടൻ മസാലയും ഇടാം.. ഇതുപോലെ എത്ര ലെയർ വേണമെങ്കിലും വയ്ക്കാം… ഓരോ ലെയറിന് ഇടയിലും വറുത്ത് വെച്ച കശുവണ്ടി, മുന്തിരി, സവാള, എന്നിവ ഇട്ട് കൊടുക്കുമല്ലോ… എല്ലാ ലെയറും വെച്ചതിനുശേഷം ചെമ്പ് മൂടി സ്റ്റൗവിൽ വച്ച് 5 മിനിറ്റ് ചെറുതീയിൽ ചൂടാക്കാം ഇനി മല്ലിയിലയും പുതിനയിലയും ഇട്ട് വിളമ്പാവുന്നതാണ് …

MENU

Comments are closed.