ഭാവനയുടെ പുതിയ ലുക്കിന് അഭിനന്ദനങ്ങളുമായി ആരാധകർ.

നമ്മൾ എന്ന സിനിമയിലൂടെ മലയാള സിനിമയുടെ അഭിമാനം ആയി മാറാനുള്ള അവസരമായിരുന്നു ഭാവനയ്ക്ക് തുറന്നത്. അവസരങ്ങൾ കൃത്യമായി ഉപയോഗിച്ചതു കൊണ്ട് തെന്നിന്ത്യയിൽ അടക്കം പേരു കേട്ട നടിയായി താരം മാറുകയായിരുന്നു. ഭാവന എന്ന നടി ഇപ്പോൾ സിനിമയിൽ നിന്ന് ചെറുതായി വിട്ടു നിൽക്കുന്നുണ്ടെങ്കിൽ മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത നായിക എന്ന സ്ഥാനം നേടിയ താരം തന്നെയാണ് ഭാവന. തന്റെ കഴിവും ആത്മ വിശ്വാസവും കൊണ്ട് സ്ഥാനമുറപ്പിക്കാൻ അധിക നാൾ വേണ്ടിയിരുന്നില്ല.

നിർമ്മാതാവായ നവീനും ആയുള്ള വിവാഹ ശേഷം അത്ര കണ്ട് സിനിമയൊന്നും ചെയ്യുന്നില്ലെങ്കിൽ പോലും ഭാവന സിനിമാ മേഖലയിൽ തന്നെ നിൽക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തന്നെ ആരാധകരുമായി തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ എല്ലാം ഭാവന സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വൈറലായ മുന്നേറുന്നത്. വിവാഹ ശേഷം അതി സുന്ദരിയായി മാറുന്ന ഭാവനയുടെ ചിത്രങ്ങളെല്ലാം ആരാധകർക്ക് കൗതുകമാണ്.

ഭാവന എന്ന നടി ആത്മ വിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും മുഖം ആയാണ് ഏവരും കാണുന്നത്. ജീവിതത്തിൽ ഏറ്റവും മോശപ്പെട്ട ദിവസങ്ങളിലൂടെ കടന്നു പോയിട്ടും തന്റെ ആത്മവിശ്വാസം കൊണ്ട് പിടിച്ചു ആളാണ് ഭാവന. എന്നാണ് ഭാവനയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് എന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ പങ്കു വെച്ചിരിക്കുന്ന ഫോട്ടോഷൂട്ടിലും എപ്പോഴത്തെയും പോലെ സുന്ദരിയായി നില്ക്കുകയാണ് ഭാവന. സൽവാറിൽ ഒരു മാലാഖയെ പോലെ തന്നെയുണ്ട്.

MENU

Comments are closed.