വറ്റ മീൻ ഇങ്ങനെ കറി വെച്ചാൽ പിന്നെ വേറെ കറി ഒന്നും വേണ്ട…

ഇതിന് ആവശ്യമുള്ള സാധനങ്ങൾ :-വറ്റ മീൻ അരക്കിലോ, ഒരു തേങ്ങയുടെ പാൽ, ചെറിയ ഉള്ളിയും, വെളുത്തുള്ളിയും, ഒരു കഷ്ണം ഇഞ്ചി ചതച്ചത്, പച്ചമുളക് (എരിവ് അനുസരിച്ച് ), പുളിക്ക് ആവശ്യമായ മാങ്ങ,ഇനി കറിവേപ്പിലയും വെളിച്ചെണ്ണയും എടുക്കണം… പിന്നെ പൊടി ഐറ്റംസ് ആയ മുളകുപൊടി ,മല്ലിപൊടി 5 ടേബിൾ സ്പൂണ്, മഞ്ഞൾപൊടി,ഉപ്പ് ആവശ്യത്തിന് എന്നിവ എടുത്താൽ നമുക്ക് കറി ഉണ്ടാക്കാൻ തുടങ്ങാം..

ആദ്യം മീൻ കറി ഉണ്ടാക്കാൻ ഉള്ള ചട്ടിയിലേക്ക് വെളിച്ചെണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി ,ചുവന്നുള്ളി, പച്ചമുളക് എന്നിവ വഴറ്റി എടുക്കാം.. അതിലേക്ക് ആവശ്യമായ കറിവേപ്പിലയും ഇട്ടുകൊടുക്കാം.. പിന്നീട് എടുത്തു വച്ചിരിക്കുന്ന മല്ലിപ്പൊടി, 1 ടിസ്‌ സ്പൂൺ മഞ്ഞൾപൊടി, എരിവിന് ആവശ്യമായ മുളകുപൊടി എന്നിവ ചേർക്കാം… ഇനി ഇത് മൂത്ത് വന്നതിനുശേഷം കറിക്ക് ആവശ്യമായ വെള്ളം ചേർക്കാം,

വെള്ളം നന്നായി തിളച്ചോട്ടെ.. ശേഷം നീളത്തിൽ അരിഞ്ഞു വെച്ചിരിക്കുന്ന പുളിയുള്ള മാങ്ങ ചേർക്കാം.. ആവശ്യമായ ഉപ്പും ചേർക്കണം.. ഇനി മാങ്ങ പതിയെ വെന്ത് വരുമ്പോൾ മുറിച്ചു വെച്ചിരിക്കുന്ന കട്ടിയുള്ള വറ്റ കഷ്ണങ്ങൾ ഇട്ടുകൊടുക്കാം.. ഇനി ഇത് അടച്ചുവെച്ച് വേവിയ്ക്കാം.. മീൻ പാകത്തിന് വേവ് ആകുമ്പോൾ ഉണ്ടാക്കി വച്ചിരിക്കുന്ന തേങ്ങാപ്പാൽ ചേർത്ത് അധികം തിളപ്പിക്കാതെ വാങ്ങാവുന്നതാണ്..
അങ്ങനെ രുചികരമായ വറ്റ കറി തയ്യാറാണ്..

MENU

Comments are closed.