അടിപൊളി വെണ്ടയ്ക്ക കിച്ചടി ഉണ്ടാക്കാം…

വെണ്ടയ്ക്ക കിച്ചടി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ :- അരക്കിലോ വെണ്ടയ്ക്ക, തേങ്ങ അര മുറി, അരക്കപ്പ് തൈര്, ചെറിയ ഒരു കഷ്ണം ഇഞ്ചി, കടുക്, ജീരകം, പച്ചമുളക് – എരുവിന് അനുസരിച്ച്, ആവശ്യമുള്ള ഉപ്പ്, കറിവേപ്പില വെളിച്ചെണ്ണ വറ്റൽ മുളക് എന്നിവ ….
ഇനി എങ്ങനെയാണ് വെണ്ടയ്ക്ക കിച്ചടി

ഉണ്ടാക്കുന്നതെന്ന് നോക്കാം… എടുത്തിരിക്കുന്ന വെണ്ടയ്ക്ക കഴുകി വൃത്തിയാക്കി വട്ടത്തിലരിഞ്ഞ് വെക്കണം..
ഇനി വെണ്ടക്കാ വറുത്തെടുക്കാൻ, പാനിൽ എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ വെണ്ടക്ക ഇട്ടു വറുത്തു കോരാം… ഇനി അരപ്പ് ഉണ്ടാക്കണം ഇതിനായി ചിരകി വച്ചിരിക്കുന്ന തേങ്ങ, പിന്നെ ജീരകം പച്ചമുളക്, ഇഞ്ചി എന്നിവ ഇട്ട് നന്നായി അരച്ചെടുക്കുക…

ഇതിലേക്ക് ഒന്നര ടീസ്സ്പൂൺ കടുകും ഇട്ട് ഒന്ന് ക്രഷ് ചെയ്തെടുക്കാം… ഇനി വെണ്ടയ്ക്ക വറുത്തുകോരിയ എണ്ണയിൽ കടുക് പൊട്ടിക്കാം… ശേഷം വറ്റൽമുളകും കറിവേപ്പിലയും ഇട്ടു കൊടുക്കാം… ഇതു മൂത്ത് കഴിയുമ്പോൾ അരച്ചു വച്ചിരിക്കുന്ന തേങ്ങ ഇട്ട് ഒന്ന് തിളപ്പിച്ച് എടുക്കാം.. ഇനി

ഇതിലേക്ക് വറുത്തു വെച്ച വെണ്ടയ്ക്കയും ഇടാം.. ഇനി എടുത്തു വച്ചിരിക്കുന്ന തൈര് ചേർത്ത് കൊടുക്കാം.
. ഉപ്പു പാകമാണോ എന്ന് നോക്കിയതിനുശേഷം, വാങ്ങി വയ്ക്കാവുന്നതാണ്.. തൈരൊഴിച്ചതിനു ശേഷം പതിയെ തിള വന്നാൽ മതി… വളരെ ഈസി ആയി വെണ്ടക്ക കിച്ചടി ഉണ്ടാക്കാവുന്നതാണ്..

MENU

Comments are closed.