ക്രഞ്ചിയും ടേസ്റ്റിയുമായ അച്ചപ്പം വീട്ടിൽ ഉണ്ടാക്കാം…

അച്ചപ്പം ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ :- അരിപ്പൊടി നാലു കപ്പ്, അല്പം ഉപ്പ്, രണ്ടു മുട്ട, പഞ്ചസാര, തേങ്ങാപ്പാൽ, എള്ള്, ജീരകം, ആവശ്യത്തിന് വെളിച്ചെണ്ണ….
ഒരു മുഴുവൻ തേങ്ങയുടെ പാൽ ആണ് വേണ്ടത്..
രണ്ടു മുട്ട പൊട്ടിച്ച് പാത്രത്തിൽ ഒഴിക്കുക.. ഇതിലേക്ക് 75 ഗ്രാം പഞ്ചസാര (ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം) ചേർത്ത് നന്നായി മിക്സ് ചെയ്യാം.. അരി പൊടിച്ചത് ഫൈൻ ആയി അരിച്ചെടുത്ത് ഈ മിശ്രിതത്തിലേക്ക് ഇട്ട് കൊടുക്കണം..അരി പൊടി

വറുക്കേണ്ടതില്ല..ഇനി ഇതിലേക്ക് അൽപ്പം ഉപ്പും ചേർത്ത് ഇളക്കുക.. മുട്ട പഞ്ചസാര എന്നിവ അരിപ്പൊടിയിലേക്ക് പിടിച്ച് വരുന്നത് വരെ ഇളക്കി കൊടുക്കണം..ഇനി തേങ്ങാപ്പാൽ ഒഴിച്ച് കട്ട പിടിക്കാതെ കുഴച്ച് എടുക്കാം..തേങ്ങാപ്പാൽ അൽപ്പാൽപ്പമായി ചേർത്ത് കൈ കൊണ്ട് കലക്കാവുന്നതാണ്…
അച്ചപ്പത്തിന്റെ അച്ചിൽ കട്ടകെട്ടാതെ മാവ് പിടിക്കുന്ന പാകം മതി മാവിന് ,,അതിൽ കൂടുതൽ ലൂസ് ആകുകയോ ടൈറ്റ് ആവുകയോ വേണ്ട…


ഇനി എള്ള് ഒരു ടീസ്പൂണും ജീരകം അര ടീസ്പൂണും ചേർക്കാം..ഇത് ഒന്നുകൂടെ ഇളക്കി അല്പനേരം വെക്കാം..
വറുക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാകാൻ വയ്ക്കാം,. നന്നായി ചൂടായി കഴിഞ്ഞ്( എണ്ണയിൽ പത ഒന്നുമില്ലാത്ത അവസ്ഥയിൽ) അച്ച് പതിയെ എണ്ണയിൽ മുക്കി കുറച്ചു നേരം പിടിക്കാം.. അച്ച് നന്നായി ചൂടായതിനു ശേഷം മാവിലേക്ക് മുക്കാം.. മാവ് അച്ചിന്റെ

എല്ലാഭാഗത്തും ആയതിനുശേഷം തിളച്ച എണ്ണയിലേക്ക് മുക്കാവുന്നതാണ് …അച്ചിൽ നിന്ന് അച്ചപ്പം വിട്ടു പോകുന്നത് വരെ ഇങ്ങനെ തന്നെ പിടിക്കണം ..എന്നിട്ടും വിട്ട് പോയില്ലെങ്കിൽ പതിയെ തട്ടി കൊടുക്കാവുന്നതാണ്…ഇനി ഇത് ലൈറ്റ് ബ്രൗൻ കളർ ആയി മൂത്ത് വരുമ്പോൾ വാങ്ങാവുന്നതാണ് എങ്ങനെ എല്ലാ അച്ചപ്പവും വറുത്തു കോരാം.. അങ്ങനെ രുചികരമായ അച്ചപ്പം തയ്യാറാണ്…

MENU

Comments are closed.