പ്രായം ഇത് എങ്ങോട്ടാണ് പുതിയ ചിത്രം പങ്കുവെച്ച് മമ്മൂക്ക.

മലയാളത്തിൽ മമ്മൂട്ടിയെ പോലെ സ്റ്റൈലും ലുക്കും നോക്കുന്ന മറ്റൊരു നടനില്ല എന്ന് പറഞ്ഞാൽ യാതൊരു തെറ്റുമില്ല. 50 വർഷം പിന്നിട്ടിട്ടും സിനിമാ മേഖലയിൽ സജീവമായിരിക്കുന്ന മമ്മൂക്ക ഓരോ ദിവസം കഴിയുമ്പോഴും ആരാധകരെ കൊതിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അച്ഛനും മുത്തച്ഛനും ആയ താരം എപ്പോഴും തന്റെ ലുക്ക് കൊണ്ട് എല്ലാ ആരാധകരെയും അമ്പരപ്പിക്കുക യാണ്. ഓരോ സിനിമയിലും വേറിട്ട പ്രകടനം കൊണ്ട് കാഴ്ചവെച്ച അതുല്യ പ്രതിഭയായ നമ്മുടെ മമ്മൂക്ക ഒരു സംഭവം തന്നെയാണ്.

ഇപ്പോഴിതാ സോഷ്യൽ മീഡിയ ഒന്നാകെ വൈറലാകുന്നത് മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ്. സോഷ്യൽ മീഡിയയിൽ മമ്മൂക്ക പങ്കു വച്ചിരിക്കുന്ന ചിത്രം കണ്ട് കണ്ണുതള്ളി ഇരിക്കുകയാണ് ആരാധകർ. 60 പിന്നിട്ട ഒരു മനുഷ്യന്റെ ലുക്ക് ആണ് ഇത് എന്നാണ് ഏവരും ചിന്തിക്കുന്നത്. കൃത്യമായ ശരീര പരിപാലനത്തിലൂടെ മമ്മൂട്ടിയുടെ പുതിയ ലുക്ക് കണ്ടാൽ ഇത് നല്ല കഠിനാധ്വാനം ചെയ്തിട്ടുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല എന്നാണ് ആരാധകർ പറയുന്നത്.

വെള്ളം ടീഷർട്ടും ജീൻസിലും കിടിലൻ ലുക്കിൽ ദൂരേക്ക് നോക്കി നിൽക്കുന്ന മമ്മൂക്കയുടെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത് എന്തായാലും ബ്ലാക്ക് ആൻഡ് വൈറ്റ് ഉള്ള ചിത്രം ആരാധകർ ഒന്നടങ്കം വൈറലായിരിക്കുകയാണ്. മമ്മൂട്ടി ആരാധകർ മാത്രമല്ല മുഴുവൻ സിനിമാലോകവും ഈ ചിത്രം ഏറ്റെടുത്ത് ഷെയർ ചെയ്യുകയാണ്. ഈ പ്രായത്തിലും ഇത്രയേറെ കഠിനാധ്വാനവും ലുക്കും ശ്രദ്ധിക്കുന്ന മറ്റൊരു വ്യക്തി മലയാള സിനിമയിൽ ഇല്ല എന്നാണ് ഏവരും പറയുന്നത്.

MENU

Comments are closed.