മൂന്നാറിൽ നിന്ന് തിരിച്ചോ..വട്ടവടയിൽ ഒന്ന് ബ്രേക്ക് ഇടാം…

മൂന്നാറിന് അടുത്തുള്ള അതി സുന്ദരമായ ഗ്രാമമാണ് വട്ടവട.. മൂന്നാറിൽ നിന്ന് 48 കിലോമീറ്റർ സഞ്ചരിച്ചാൽ വട്ടവടയിലെത്താം… കേരളീയത ഒട്ടും പ്രതിഫലിപ്പിക്കാത്ത കേരളത്തിലെ ഒരു ഗ്രാമം ആണ് വട്ടവട.. കൂറ്റൻ മലനിരകളുടെ താഴ്വരയിൽ ജാമിതീയ രൂപങ്ങളിൽ ഈ ഗ്രാമത്തിലെ കൃഷിയിടങ്ങൾ കാണാം
.. പലതരം ശീതകാല വിളകൾ ഇവിടെ കൃഷി

ചെയ്യുന്നു .. ആപ്പിൾ സ്ട്രോബറി ക്യാരറ്റ് ക്യാബേജ് കോളിഫ്ലവർ എന്നിങ്ങനെ ധാരാളം വിളകൾ ഇവിടെ കൃഷി ചെയ്യുന്നു.. അപരിഷ്കൃതമായ വട്ടവടയിൽ പെട്രോൾ പമ്പ് ഇല്ല..
സമുദ്രനിരപ്പിൽ നിന്ന് 1740 മീറ്റർ ഉയരത്തിലാണ് വട്ടവട സ്ഥിതിചെയ്യുന്നത്..

മൂന്നാറിനേക്കാൾ ഉയരത്തിൽ ആയതിനാൽ തന്നെ ഇവിടെ നല്ല തണുപ്പാണ്.. മൂന്നാറിൽ നിന്ന് ഇന്ന് വട്ടവട യിലേക്ക് കാട്ടുപാതയിലൂടെ വേണം സഞ്ചരിക്കാൻ കാട്ടുമൃഗങ്ങളെ ധാരാളമായി കാണാം.. പിന്നെ വട്ടവടയിലെ ശീതകാല പച്ചക്കറി കൃഷി ഇങ്ങനെ പല കാരണങ്ങളാൽ വട്ടവട പ്രകൃതിസ്നേഹികൾക്കും യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും എന്നും ഒരു പ്രിയപ്പെട്ട ഇടമാണ് വട്ടവട…


വിളഞ്ഞ് നിലക്കുന്ന തോട്ടങ്ങൾ കാണാൻ ഉള്ള യാത്രയിൽ ആണ് നിങ്ങൾ എങ്കിൽ, തീർച്ചയായും സെപ്റ്റംബർ അല്ലെങ്കിൽ ഓഗസ്റ്റ് മാസങ്ങളിൽ തിരഞ്ഞെടുക്കണം… ഇവിടെ വളരെയേറെ പരമ്പരാഗതമായ രീതിയിൽ ആണ് കൃഷി ചെയ്യുന്നത് …പരിഷ്കൃതമായ കൃഷിരീതികൾ അവർക്ക് തീരെ പരിചയമില്ലാത്തതാണ്.. ഇവിടെ

ഏകദേശം നാല് ആദിവാസി കോളനികൾ ഉണ്ട്..കൂടാതെ ചിലന്തിയാർ ,കൊട്ടാക്കമ്പൂർ, കോവിലൂർ ,പഴത്തോട്‌ എന്നീ സ്ഥലങ്ങളും ഉൾപ്പെടുന്നു…
മൂന്നാറിൽ നിന്നുള്ള മടക്കയാത്രയെ തീർച്ചയായും ആനന്ദം നൽകുന്ന ഒരു ഇടം ആയിരിക്കും വട്ടവട..ഒരു ദിവസം മുഴുവൻ കണ്ടാലും തീരാത്തത്ര ഇവിടെ ഉണ്ട്…

MENU

Comments are closed.