ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിൽ കൂടി മലയാളസിനിമയിലേക്ക് എത്തിയ താരമാണ് ദീപ്തി സതി. ചിത്രം ബോക്സ് ഓഫീസിൽ വലിയ ഹിറ്റായില്ലെങ്കിലും നീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദീപ്തി സതിയെ എല്ലാവരും അന്നേ ശ്രദ്ധിച്ചിരുന്നു. വേറിട്ട ലുക്കിൽ നീന എന്ന ചിത്രത്തിൽ എത്തിയ ദിപ്തി സതിയെ അത്രയും സൗന്ദര്യത്തിൽ പിന്നീട് ആരാധകർ കണ്ടിട്ടേയില്ല.നീന എന്ന ചിത്രത്തിനുശേഷം ദീപ്തി സതി

നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലേക്ക് എത്തിയിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാൻ താരത്തിന് കഴിഞ്ഞു. സിനിമയിൽ മാത്രമല്ല മോഡലിംഗ് രംഗത്തും താരം തിളങ്ങിനിൽക്കുന്നു. മോഡലിങ്ങിലൂടെയാണ് ദീപ്തി സതി സിനിമാരംഗത്തേക്ക് എത്തിയത്. സിനിമയിൽ മികച്ച അവസരങ്ങൾ ലഭിച്ചിട്ടും മോഡലിംഗ് കൈവിടാൻ ദീപ്തി സതി തയ്യാറല്ലായിരുന്നു. ഇപ്പോഴും സിനിമയും മോഡലിനും ഒരുപോലെ കൊണ്ടുപോകാൻ ദീപ്തിക്ക് കഴിയുന്നുണ്ട്. ഫോട്ടോഷൂട്ടുകളിൽഎല്ലാം ഞാൻ കുറച്ചു ഗ്ലാമറസ് ആയി ആണ്

എത്തുന്നത് അതുകൊണ്ടുതന്നെ എല്ലാവരും എന്നെ ഒരു മോഡേൺ ഗേൾ ആയിട്ടാണ് കാണുന്നത്. ഞാൻ ഗ്ലാമർ കാണിക്കാൻ വേണ്ടി സെക്സിയായി അഭിനയിക്കുന്നു എന്നാണ് പലരുടേയും വിചാരം. എന്നെ കൂടുതലായും പ്രേക്ഷകർ ഗ്ലാമർ ലുക്കിൽ കണ്ടിട്ടുള്ളതുകൊണ്ട് തന്നെയാവാം പ്രേക്ഷകർ അങ്ങനെ കരുതുന്നത്. എന്നാൽ ഗ്ലാമർ കാണിക്കാൻ വേണ്ടി മാത്രമല്ല ഞാൻ മോഡേൺ ഡ്രസ്സുകൾ ധരിക്കുന്നത് എനിക്ക് ലഭിക്കുന്ന വേഷങ്ങൾ അതുപോലെ ചെയ്യുന്നു എന്ന് മാത്രം. സിനിമയിലെ ആ കഥാപാത്രത്തിന് ആ വേഷം യോജിക്കുന്നു ഉണ്ടെങ്കിൽ മാത്രമേ ഞാൻ ഗ്ലാമറസ് വേഷങ്ങൾ ധരിക്കാറുള്ളു