ഉഗ്രൻ സേമിയ പായസം ഉണ്ടാക്കിയാലോ…

മറ്റു പായസങ്ങൾ പോലെ അത്ര ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ സിമ്പിൾ ആയിട്ട് ആർക്കും ഉണ്ടാക്കാൻ പറ്റുന്ന പായസമാണ് സേമിയ പായസം.. എന്നാ പിന്നെ എന്തൊക്കെ വേണം എന്ന് നോക്കാം…
സേമിയ പായസം ഉണ്ടാക്കാൻ ആവശ്യമുള്ള

സാധനങ്ങൾ :- സേമിയ ഒരു കപ്പ്, ഒരു ലിറ്റർ പാൽ, രണ്ട് ടേബിൾ സ്പൂൺ നെയ്യ്, രണ്ട് ഏലക്ക പൊടിച്ചത്, കശുവണ്ടി ഉണക്കമുന്തിരി എന്നിവ, ആവശ്യത്തിന് അവസാനമായി കണ്ടൻസ്ഡ് മിൽക്ക് 200 ml..

ഇനി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.. ആദ്യം ഒരു പാത്രം ചൂടാക്കി അതിൽ രണ്ട് ടേബിൾ സ്പൂൺ നെയ്യ ഒഴിക്കാം..നെയ്യ് ചൂടായതിനുശേഷം കശുവണ്ടിയും ഉണക്കമുന്തിരിയും ഒന്ന് വറുത്തെടുക്കാം.. ഇനി ഇതിലേക്ക് സേമിയ ഇട്ട് ഒന്ന് വറുത്തെടുക്കാം ഒരു ചെറിയ ഗോൾഡൻ ബ്രൗൺ കളർ ആവുന്നത് വരെ മതി…


ഇനി ഈ സേമിയ വേവിച്ചെടുക്കണം ഇതിനായി പാൽ അല്ലെങ്കിൽ അല്പം വെള്ളം ഒഴിച്ച് വേവിക്കുകയോ ആകാം..പാൽ
വേഗം വറ്റി പോകും അതുകൊണ്ട് അല്പം വെള്ളത്തിൽ പകുതി വേവിച്ചതിനു ശേഷം പാൽ ചേർത്ത് കൊടുത്താൽ മതി.. സേമിയ മുഴുവൻ വേവ് ആയതിനുശേഷം വറുത്തുവെച്ച കശുവണ്ടിയും

ഉണക്കമുന്തിരിയും ചേർത്ത് കൊടുക്കാം ഇതിലേക്ക് കണ്ടെന്സ്ഡ് മിൽക്കും അല്പം നെയ്യ്യും തൂവി വിളമ്പാവുന്നതാണ് …വളരെ ഈസിയും രുചികരവുമായ സേമിയ പായസം തയ്യാറാണ്.. എല്ലാവരും ശ്രമിച്ചു നോക്കുമല്ലോ…

MENU

Comments are closed.