സിംപ്‌ളൻ തേങ്ങ ചോർ : ഇവനെ ഒറ്റക്ക് പിടിച്ചാ മതി..

തേങ്ങാച്ചോറ്ന്ന് കേട്ടിട്ടുണ്ടെങ്കിലും കഴിച്ചിട്ട് ഉണ്ടെങ്കിലും പലപ്പോഴും അത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് പലർക്കും അറിയില്ല. സിമ്പിൾ ആയിട്ട് തേങ്ങാ ചോർ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നമുക്ക് നോക്കാം …
ആവശ്യമുള്ള സാധനങ്ങൾ :- അരി രണ്ട് കപ്പ്,തേങ്ങ ചിരകിയത് ഒരു കപ്പ്, രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ( നെയ്യ് ഉപയോഗിക്കുന്നതും നല്ലതാണ്), ഇനി അൽപം ജീരകം, അരടീസ്പൂൺ ഉഴുന്നുപരിപ്പ്, കപ്പലണ്ടി, കടലപ്പരിപ്പ്

കശുവണ്ടി എന്നിവയും ആവശ്യത്തിന് പച്ചമുളകും ഉപ്പും ആണ് വേണ്ടത്..
അരി സാധാരണ ചോറുവയ്ക്കാൻ ഉപയോഗിക്കുന്ന അരിയോ ബസ്മതി അരിയോ ഉപയോഗിക്കാവുന്നതാണ്, 2 കപ്പ് അരി കഴുകിവൃത്തിയാക്കി ഉപ്പും ചേർത്ത് വേവിച്ചെടുക്കണം. അരി തമ്മിൽ ഒട്ടി പിടിക്കാൻ പാടില്ല.. ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് കടുകിട്ടു കൊടുക്കാം കടുക് പൊട്ടി കഴിഞ്ഞ് ജീരകം ചേർക്കാം പിന്നീട് ഉഴുന്നുപരിപ്പ് ഇടാണം.. ഒരു ബ്രൗൺ കളർ ആവുന്നത് വരെ ഇളക്കി കൊടുക്കണം..ഇനി പതിയെ പൊട്ടിച്ചു

വെച്ചിരിക്കുന്ന കടലപ്പരിപ്പ് ,അണ്ടിപ്പരിപ്പ്, കപ്പലണ്ടി എന്നിവ ചേർത്ത് കൊടുക്കാം…ഇത് നന്നായി ഇളക്കി കൊടുക്കണം ..കശുവണ്ടി പതിയെ ഒരു ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ പച്ചമുളക് ഇട്ടു കൊടുക്കാം.. ഇനി നന്നായി ഇളക്കി കഴിഞ്ഞ് പച്ചമുളക് പതിയെ വാടി വരുമ്പോൾ ചിരകി വച്ചിരിക്കുന്ന തേങ്ങ ഇട്ടുകൊടുക്കാം അതിനുശേഷം ഇതിലേക്ക് ആവശ്യമുള്ള ഉപ്പും ചേർക്കാം… തേങ്ങ മൂത്ത് വന്നു കഴിയുമ്പോൾ വേവിച്ചുവച്ചിരിക്കുന്ന ചോറ് ഇട്ടുകൊടുക്കാം … ഇവരെ നന്നായി ഇളക്കി യോജിപ്പിക്കണം..എന്നിട്ട് നടുവിലേക്ക്

പൊത്തി വെച്ച് രണ്ട് മിനിറ്റ് വേവിക്കാം.. ഇനി മല്ലിയില തൂവി വിളമ്പാം കറിയൊന്നും ഇല്ലാതെയും കഴിക്കാം.. അല്ലെങ്കിൽ സാലഡ്, പപ്പടം, ചിക്കൻ കറി എന്ത് ആണെങ്കിലും അടിപൊളി കോമ്പിനേഷൻ ആയിരിക്കും…

MENU

Comments are closed.