ഒരു ഗായിക ഇങ്ങനെയാ ണോ വസ്ത്രം ധരിക്കുക? ശ്രേയ ഘോഷാലിനെതിരെ രൂക്ഷവിമർശനം.

ശബ്ദമാധുര്യം കൊണ്ട് ഭാഷാഭേദമന്യേ ആരാധകരെ നേടിയെടുത്ത താരമാണ് ശ്രേയാ ഘോഷാൽ. സാധാരണ പാട്ടുകാരെ പോലെ വർഷങ്ങളുടെ പ്രയത്നം കൊണ്ട് തന്നെയാണ് ശ്രേയയും ഈ നിലയിൽ എത്തിയത്. റിയാലിറ്റി ഷോയിലെ വിജയം ശ്രേയ ഘോഷാലിന് നൽകിയത് ഇന്ത്യൻ സിനിമയുടെ തന്നെ ശബ്ദം ആകാനുള്ള അവസരമായിരുന്നു. തന്റെ കഴിവുകൊണ്ട് മാസ്മരികമായ ഗാനങ്ങൾക്കും ശബ്ദം നൽകാൻ കഴിഞ്ഞു. മലയാളത്തിൽ തന്നെ നിരവധി ചിത്രങ്ങളിലാണ് ശ്രേയ പാടിയത് എന്നാൽ ഒരു മലയാളിയല്ല എന്ന തോന്നൽ ഒരിക്കലും കേൾക്കുന്നവരുടെ ഉള്ളിൽ ഉണ്ടാക്കിയിരുന്നില്ല.

മികച്ച ഗായികയായ താര ത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കിടുന്ന ചിത്രങ്ങൾക്കെതിരെ ഒരു സംഘം ആളുകൾ മോശമായ രീതിയിൽ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. താരം ധരിക്കുന്ന വസ്ത്രങ്ങൾ ആണ് അവരുടെ പ്രശ്നം. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഒരു വ്യക്തിക്ക് തന്റെ അഭിരുചിക്കനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കാൻ ഉള്ള അവകാശമുണ്ടെങ്കിലും ഒരു ഗായിക എന്ന നിലയിൽ താരത്തെ ചോദ്യം ചെയ്യുകയാണ് ആരാധകലോകം.

ഒരു ഗായിക മറ്റുള്ളവർക്ക് പാഠം ആകേണ്ടതാണ് എന്നും ഈ തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ആളുകളെ മോശം പ്രവർത്തി ലേക്ക് വ്യതിചലിപ്പിക്കുകയാണ് എന്നുമുള്ള തരത്തിലുള്ള ചോദ്യങ്ങളാണ് താരത്തിനെതിരെ ഉയരുന്നത്. എന്നാൽ ഇതുവരെ താരം ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. സംഗീതം കൊണ്ട് അവിസ്മരണീയമായ ഓരോ തലങ്ങൾ കീഴടക്കുന്ന ശ്രേയ ഘോഷാൽ ഇന്റെ വളർച്ചയിൽ അസൂയ തോന്നുന്നവരാണ് ഇതിനു പിന്നിൽ എന്നും പറയുന്നുണ്ട്. ഒരു ഗായിക എന്നതിലുപരി താൻ ഒരു വ്യക്തിയാണ് എന്ന് മറ്റുള്ളവർ ഓർക്കണം എന്നാണ് നമുക്ക് പറയാൻ കഴിയുന്നത്. ഏതൊരാൾക്കും തനിക്ക് യോജിക്കുന്നു എന്ന് തോന്നിയാൽ ആ വസ്ത്രം ധരിക്കാനുള്ള അവകാശം ഉണ്ടെന്നുള്ള കാര്യം മറക്കരുത്.

MENU

Comments are closed.