ആരണ്യ സൗന്ദര്യം ആസ്വദിക്കാൻ നിശബ്ദ താഴ് വരയിലേക്ക് ഒരു യാത്ര..

സൈലന്റ് വാലി പാലക്കാട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്… പശ്ചിമഘട്ടത്തിലെ പ്രധാന ഭാഗമായ നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗമായ വനപ്രദേശമാണ് ഇത്… ഇത് മണ്ണാർക്കാട് സിറ്റിക്ക് അടുത്ത് ആണ് ഉള്ളത് …ഇവിടെ ഏറ്റവുമധികം സംരക്ഷിക്കപ്പെടുന്നത് സിംഹവാലൻ കുരങ്ങുകൾ ആണ്.. സിംഹവാലൻ കുരങ്ങുകളുടെ ഇഷ്ട ഭക്ഷണമായ വെടി പ്ലാവുകൾ ഇവിടെ അധികം കാണുന്നുണ്ട് അതുകൊണ്ടാണ് ഈ കുരങ്ങുകൾ ഇവിടെ വസിക്കുന്നത് എന്നാണ് പറയപ്പെടുന്നത്..


ഒരു പ്രകൃതി സ്നേഹി തീർച്ചയായും അനുഭവിക്കേണ്ട ഒരു ഇടം തന്നെയാണ് ആണ് സൈലൻറ് വാലി അഥവാ നിശബ്ദ താഴ്വര… അധികം ആളുകൾക്ക് ഇങ്ങോട്ട് പ്രവേശനമില്ല… ഇവിടെ ഏകദേശം ശം 89.52 സ്ക്വയർ കിലോമീറ്റരിൽ വനപ്രദേശം ഉണ്ട്..
അതിമനോഹരമായ കാഴ്ചയാണ് ഇവിടെ നമ്മളെ കാത്തിരിക്കുന്നത് നഗരത്തിൻറെ ശബ്ദ കോലാഹലങ്ങളിൽ നിന്ന്

വളരെയധികം ഉള്ളിലേക്കുള്ള ഈ പ്രദേശത്ത് ചീവീട്ന്റെ കാതടിപ്പിക്കുന്ന ശബ്ദമോ മാറ്റ് ശബ്ദങ്ങളോ നമ്മെ അലോസരപ്പെടുത്തുന്നതല്ല…ചിവിടുകളുടെ അസാന്നിധ്യം തന്നെയാണ് ഈ പ്രദേശത്തിന് നിശബ്ദ താഴ്‌വര എന്ന് പേര് വരാൻ കാരണം…
നേരത്തെ ബുക്ക് ചെയ്ത എത്തുന്നവർക്ക് ഗവൺമെൻറിന്റെ 20 വാഹനങ്ങളും മറ്റു താമസസൗകര്യങ്ങളും അതിനോടനുബന്ധിച്ചുള്ള കാര്യങ്ങളും ഏർപ്പാട് ചെയ്യുന്നു..
നമ്മുടെ യാത്ര ആരംഭിക്കാൻ രാവിലെതന്നെ എത്തിയതാണ് ആണ് ഇവിടെ നമുക്ക് പോകാനുള്ള വണ്ടി എത്തി കഴിഞ്ഞു

,ഡ്രൈവർ ചേട്ടനും ഗൈഡും ഒക്കെ ഉണ്ട് കടയിൽനിന്ന് ബിസ്ക്കറ്റ് പഴം ഒക്കെ വാങ്ങി.. ഇനി ഉള്ളിലേക്ക് ചെല്ലുമ്പോൾ ഭക്ഷണം ഒന്നും കിട്ടാൻ സാധ്യത ഇല്ലല്ലോ. കൂടെയുള്ള ഡ്രൈവർ എല്ലാ കാര്യങ്ങളും വിശദമായി തന്നെ പറഞ്ഞു തന്നു ..എന്ത് ചോദിച്ചാലും അദ്ദേഹത്തിന് വളരെ കാര്യമായി പറഞ്ഞുതരാൻ ഉണ്ടായിരുന്നു..

കാടിനുള്ളിൽ മറ്റൊരു കവാടം കണ്ടു എന്താണെന്ന് തിരക്കിയപ്പോൾ പറഞ്ഞു തന്നത് കോർ ഏരിയ ആണ് എന്നാണ്… ഒരു കാടിന് ബഫർസോൺ ഉം കോർ സോണും ഉണ്ട് …ബഫർ സോണിൽ ചുറ്റുമുള്ള ആളുകൾക്ക് വിറക് ശേഖരിക്കാനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കൊക്കെ വരവുന്നതാണ്..എന്നാൽ കോർ സോണിലേക്ക് പഠനാവശ്യത്തിനോ മാറ്റ് അത്യാവശ്യ ആവശ്യങ്ങൾക്ക് മാത്രമാണ് അനുമതി ലഭിക്കുകയുള്ളൂ… യാത്രാ

മധ്യത്തിൽ ഒരു ക്യാം ഷെഡ് കണ്ടു.. 15 പേർക്ക് ഒന്നിച്ച് ഒന്നിച്ചു വന്ന് താമസിക്കാവുന്ന സ്ഥലമാണിത്.. രണ്ടോ മൂന്നോ ദിവസം താമസിക്കാവുന്നതാണ്.. അല്പംകൂടി മുന്നോട്ടുപോയി ഒരു കോട്ടേഴ്സിലേക്ക് ആണ് എത്തിയത്… ഇവിടെ നിന്ന് നമ്മൾ വാങ്ങിച്ച ഭക്ഷണം ഒക്കെ കഴിച്ചു… ഇതിനടുത്തായി ഒരു ടവർ ഉണ്ട് മൂന്നു നിലയുള്ള ഈ ടവർ കയറിയാൽ ചുറ്റുമുള്ള കാടു മുഴുവൻ കാണാവുന്നതാണ്… ടവറിന് കൈവരികളും മറ്റ് സംരക്ഷണ നെറ്റും ഉണ്ട്…ടവറിന് മുകളിൽ വളരെ

അതിശയിപ്പിക്കുന്ന കാഴ്ചയാണ് ഞങ്ങളെ കാത്തിരുന്നത്.. എവിടെ നോക്കിയാലും മലനിരകൾ മാത്രം എന്ത് ഭംഗി ആയിരുന്നു. പച്ച പുതച്ച മലനിരകൾ അവയെ തഴുകി നിൽക്കുന്നവ മേഘങ്ങൾ അതിനു മേലെ ആകാശം.. എന്തൊരു അത്ഭുത കാഴ്ചയായിരുന്നെന്നോ… ഇവിടെ നിന്നും നോക്കിയാൽ താഴെ കുന്തിപ്പുഴ ഒഴുകുന്നത് കാണാം… കുന്തി പുഴയുടെ ഉത്ഭവം ഈ നിശബ്ദ താഴ്‌വരയിലാണ് … ഏകദേശം 23 കിലോമീറ്ററോളം മനുഷ്യ സ്പർശം

ഏൽക്കാതെ ആണ് ഈ പുഴ ഒഴുകുന്നത്… വളരെ തെളിഞ്ഞ വെള്ളം ആയിരുന്നു പുഴയിൽ ഉള്ളത്…ഇതിനു കുറുകെ ഉണ്ടായിരുന്ന തൂക്കുപാലം കഴിഞ്ഞ പ്രണയത്തിൽ നഷ്ടമായിരുന്നു ..നേരത്തെ ബുക്ക് ചെയ്താൽ ട്രക്കിങ് ഓകെ ലഭ്യമാണ്.. ആരണ്യ സൗന്ദര്യം ആസ്വദിക്കേണ്ടവർ തിർച്ചയായും വരുക…

MENU

Comments are closed.