വിൻഡോസ് 8 നും 10 നും ശേഷം മൈക്രോസോഫ്റ്റ് ഇതാ വിൻഡോസ്‌ 11 വേർഷൻ ഇറക്കാൻ പോകുന്നു എന്നാ ന്യൂസ്‌ പുറത്ത് വിട്ടിരിക്കുന്നു. മൈക്രോസോഫ്റ്റ് വിൻഡോസ്‌ 11 ഇവന്റ് ഈ വരുന്ന ജൂൺ 24 നു ഉണ്ടെന്ന് ആണ് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് വിൻഡോസ് 11 ഇവന്റിൽ വച്ച് പുതിയ വിൻഡോസ് വേർഷന്റെ വരവ് പ്രേഖ്യാപിച്ചിച്ചേക്കും.

ഇതിനെ പറ്റി മൈക്രോസോഫ്റ്റ് 11 മിനിറ്റ് ഉള്ള video യൂട്യൂബ്യിൽ പുറത്തു ഇറക്കിയിരുന്നു.മുമ്പ് ഇറങ്ങിയ വിൻഡോസ് വേർഷനിൽ നിന്നുള്ള സ്റ്റാർട്ടപ്പ് ശബ്ദങ്ങളുടെ കളക്ഷൻ ഈ വീഡിയോയിൽ ഉണ്ട്. ഈ വീഡിയോ സ്പീഡിൽ ആകുമ്പോൾ വിൻഡോസ് 11 ൽ വരാൻ പോകുന്ന ഒരു പുതിയ start അപ്പ്‌ സൗണ്ട് കേൾക്കാൻ കഴിയുമെന്ന് മൈക്രോസോഫ്റ്റ് വിൻഡോസ് പറയുന്നു.
വിൻഡോസ് 95, XP, 7 വിൻഡോസ് 8 തുടങ്ങി പിന്നീട് വിൻഡോസ് 10 ലേക്കും അവിടെ നിന്നും വിൻഡോസ് 11 ലെക്കും നീണ്ടുപോകുന്ന വലിയ ചരിത്രം തന്നെയാണ് ഈ വീഡിയോയിൽ കാണുന്നത്. ജൂൺ 24ന് നടക്കുന്ന ഇവന്റ് അടുത്ത തലമുറയുടെ വിൻഡോസിനു വേണ്ടിയുള്ളതാണ്. വിൻഡോസ് 11 ന്റെ റിലീസിന് കുറച്ചു സമയമെടുക്കും എങ്കിലും ഈ മാസം അവസാനത്തെ നുള്ളിൽ വിൻഡോസ് 11 പുറത്തിറങ്ങാൻ ചാൻസ് ഉണ്ടെന്നാണ് ഇതിനർത്ഥം.

മുൻപ് ഇറങ്ങിയ വിൻഡോസ് വേർഷനുകളിൽ നിന്നും പുതുതായി ഇറങ്ങാൻ പോകുന്ന വിൻഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിന് രൂപകല്പനയിൽ ഒരുപാട് മാറ്റങ്ങളും വരാൻ പോകുന്നുണ്ട്. ഇതുവരെ ഇറങ്ങിയ വിൻഡോസ് ഐക്കണുകളിൽ നിന്നും ഒരുപാട് മാറ്റങ്ങൾ വരുത്തിയാണ് വിൻഡോസ് 11 ഐക്കൺസ് വരാൻ പോകുന്നത്. 95 കാലത്ത് ഇറങ്ങിയ വിൻഡോസ് ഐക്കനുകളോട് വിടപറയുന്നു. അതേസമയം മറ്റ് ചില ഘടകങ്ങളും ബോയ്സിനെ കൂടുതൽ ആധുനികമായി കാണാനും കഴിയും. മൈക്രോസോഫ്റ്റ് കുറച്ചുകാലമായി സൺ വാലി അപ്ഡേറ്റ് ലാണ് പ്രവർത്തിക്കുന്നത്.

ഇനി വരാൻ പോകുന്ന അപ്പ്‌ഡേറ്റിൽ മുഴുവൻ വിഷ്യൽ ഓവർ ഹോളും പുതിയ വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് കൊണ്ടുവരും. കഴിഞ്ഞ മാസം വിൻഡോസ് 10 എക്സ് hybrid platform നെ പൂർണമായും ഉപേക്ഷിച്ചിരുന്നു. അതിനാൽ വിൻഡോയ് 11 നിൽ മടക്കാവുന്ന ഉപകാരനങ്ങൾക്കായി ഉദ്ദേശിച്ച specifications കാണാൻ കഴിയും. വിൻഡോസ് സ്റ്റോർ എന്നറിയപ്പെടുന്ന പുതിയ മൈക്രോസോഫ്റ്റ് സ്റ്റോർ ആയിരിക്കും വിൻഡോസ് 11 ൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനായി ഉണ്ടാവുക. പുതിയ മാറ്റങ്ങൾ എല്ലാവർക്കും ഇഷ്ടപ്പെടും എന്നാണ് മൈക്രോസോഫ്റ്റ് സിഇഒ പറയുന്നത്.