നല്ല റോളുകളൊന്നും കിട്ടാതിരുന്നത് ആ കാരണം കൊണ്ടാണ്. മഞ്ജിമയുടെ തുറന്നുപറച്ചിൽ വൈറലാകുന്നു.

ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് ഇപ്പോൾ സിനിമാ മേഖലയിൽ നടിയായി തന്നെ കഴിവ് തെളിയിച്ച  സജീവമായി നിൽക്കുന്ന താരമാണ് മഞ്ജിമ മോഹൻ. മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിന് സംസ്ഥാനത്തിലെ ഏറ്റവും മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയതാരം ഇപ്പോൾ നായികയായി തിളങ്ങുകയാണ്. സിനിമാ മേഖലയിൽ നിന്നും വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി വലിയ ഇടവേളയ്ക്ക് ശേഷം താരം നടിയായി തിരിച്ചുവരികയായിരുന്നു.

തിരിച്ചുവരവിൽ മലയാള ഭാഷയിൽ മാത്രമല്ല തമിഴ് തെലുങ്ക് ഭാഷകളിലും തന്റെ കഴിവ് തെളിയിക്കാൻ മഞ്ചിമയ്ക്കു സാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ താര സിംഗ് തുറന്നുപറച്ചിലുകൾ ആണ് സോഷ്യൽ മീഡിയ ഒന്നാകെ വൈറലാകുന്നത്. തനിക്ക് തടി അധികം ആയതുകൊണ്ട് സിനിമയിൽ നിന്നും പലപ്പോഴും അവഗണനകൾ നേരിട്ടിട്ടുണ്ട് എന്നും. അതുകൊണ്ട് തന്നെ നിരവധി സിനിമകളിൽ നിന്നും താൻ പുറത്തായിട്ടുണ്ട് എന്നും മഞ്ജിമ തുറന്നു പറയുകയാണ്.

എന്നാൽ ഇപ്പോൾ താരം തടികുറച്ച് നായകനിരയിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. യോഗ ചെയ്യുന്നതിലൂടെയാണ് തനിക്ക് തടി കുറക്കാൻ സാധിച്ചതെന്നും വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തടി കുറയ്ക്കാൻ യോഗ സഹായിക്കും എന്നും താരം പറഞ്ഞു. ഇതിലൂടെ തനിക്ക് വണ്ണം കുറച്ച് സിനിമയിൽ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കാത്തിരിക്കുകയാണ് താരം. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമാ രംഗത്തേക്ക് വീണ്ടും അരങ്ങേറ്റം കുറിച്ചത്.

MENU

Comments are closed.