നാലുമണിക്ക് സുഖിയൻ ഉണ്ടാക്കിയലോ…

സുഖിയൻ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ ചെറുപയർ ഒന്നരക്കപ്പ്, മൈദ ഒരു കപ്പ്, ശർക്കര ഒരു കപ്പ്, തേങ്ങ ആവശ്യത്തിന്, പിന്നെ കുറച്ച് ഏലക്കാപൊടിയും, രണ്ടര കപ്പ് വെള്ളവും വേണം.. സുഖിയൻ വറുക്കാൻ ആവശ്യമുള്ള വെളിച്ചെണ്ണയും, കുറച്ച് ഉപ്പും നെയ്യും എടുത്താൽ നമുക്ക് ആരംഭിക്കാം..


ആദ്യം ചെറുപയർ വേവിക്കൻ വയ്ക്കണം.. ചെറുപയറിലേക്ക് കുറച്ച് ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട് നന്നായി വേവിച്ചെടുക്കണം…

ഇനി നമ്മുടെ ശർക്കര പാനിയാക്കി എടുക്കാം..ഒരു കപ്പ് ശർക്കരയിലേക്ക് അര കപ്പ് വെള്ളമൊഴിച്ച് അടുപ്പത്തുവെച്ച് ചൂടാക്കി ഒരുക്കി എടുക്കാം..ഇനി മറ്റൊരു പാനിലേക്ക് ഒരു സ്പൂൺ നെയ്യ് ഒഴിക്കാം… ചൂടായി കഴിഞ്ഞാൽ

ഇതിലേക്ക് വേവിച്ച ചെറുപയറും തേങ്ങ ചിരകിയതും കൂടി ഇത് നന്നായി ഇളക്കണം… അതിനുശേഷം ഏലക്ക പൊടി തൂളി കൊടുക്കാം.. ഇനി ശർക്കര പാനിയും കൂടി ഒഴിച്ച് നന്നായി ഇളക്കണം.. അല്പസമയം കഴിഞ്ഞ് അതായത് ജലാംശം മുഴുവൻ മാറിയതിനുശേഷം/ ഈ മിശ്രിതം പാനിൽ നിന്ന് വിട്ടു വരുന്ന അവസ്ഥയിൽ ഇത് വാങ്ങി തണുക്കാൻ വയ്ക്കുന്നതാണ്..

ഇനി ചെറുപയർ മുക്കി പൊരിക്കാൻ ഉള്ള മാവ് ഉണ്ടാക്കാം..ഇതിന് വേണ്ടി ഒരു കപ്പ് മൈദ കാൽ കപ്പ് വെള്ളത്തിൽ മിക്സ് ചെയ്ത് വെക്കാം… മൈദ കട്ടയില്ലാതെ നന്നായി ഇളക്കി എടുക്കണം.. ഇനി

ഇതിലേക്ക് അല്പം മഞ്ഞൾ പൊടി ഇട്ടുകൊടുക്കാം, കളറ് വേണ്ടിയിട്ടാണ് ഇത്.. സുഖിയൻ ഉണ്ടാക്കാൻ പോകുന്ന പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാകാൻ വെക്കാം… അതിനുശേഷം ചൂടാറിയ ചെറുപയർ ആവശ്യമുള്ള വലുപ്പത്തിൽ ഉരുളകളാക്കി മാവിൽ മുക്കി ചൂടായ എണ്ണയിൽ ഇട്ട് വറുത്ത് കോരാം…അടിപൊളി നാലുമണി പലഹാരം തയ്യാർ ആണ്…..

MENU

Comments are closed.