അടിപൊളി നാടൻ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കാം..

മാമ്പഴ പുളിശ്ശേരി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ :- നന്നായി പഴുത്ത മാങ്ങ നാലോ അഞ്ചോ, മൂന്നു കപ്പ് തൈര്, ഒരുമുറി തേങ്ങ ചിരകിയത്, ഇനി അല്പം ജീരകം, പിന്നെ മഞ്ഞൾപൊടിയും, മുളകുപൊടിയും, ആവശ്യത്തിന് ഉപ്പ് താളിക്കാൻ ആവശ്യമായ കറിവേപ്പില, വെളിച്ചെണ്ണ, ഉലുവ, കടുക്, വറ്റൽമുളക് എന്നിവ


ആദ്യം തന്നെ മാമ്പഴം വേവിക്കാൻ വെക്കണം.. ഇതിലേക് ആവശ്യത്തിന് വെള്ളവും ഉപ്പും കൂടെ അല്പം മുളക് പൊടിയും മഞ്ഞൾ പൊടിയും ചേർക്കാം.. മാമ്പഴം വെന്തു വരുന്ന സമയം കൊണ്ട് ഇതിനുള്ള അരപ്പ് തയ്യാറാക്കാം… ഇതിനായി എടുത്തു വച്ചിരിക്കുന്ന തേങ്ങ, ഒരു നുള്ള് ജീരകം, രണ്ടു തണ്ട് കറിവേപ്പില എന്നിവ ഇട്ട് നന്നായി അരച്ചെടുക്കുക… കട്ട തൈര് ആണ് എടുത്ത്

വെച്ചിരിക്കുന്നതെങ്കിൽ മിക്സിയിലിട്ട് ലൂസ് ആക്കി എടുക്കണം..ഇപ്പോൾ മാമ്പഴം വെന്തു വന്നിട്ടുണ്ടാകും… ഇതിലേക്ക് അരച്ച് വെച്ച തേങ്ങയും ആവശ്യമെങ്കിൽ അര കപ്പ് വെള്ളവും ചേർത്തു കൊടുക്കാം.. അരപ്പ് വെന്തു കഴിഞ്ഞ് മാത്രം എടുത്തു വച്ചിരിക്കുന്ന 3 കപ്പ് തൈര്

ചേർത്തുകൊടുക്കാം… ഇനി ഇത് അധികം തിളപ്പിക്കേണ്ടതില്ല… നന്നായി ചൂടായി വരുമ്പോൾ വാങ്ങി വെക്കാം… ചെറിയ തിള വന്നാലും കുഴപ്പമില്ല… ഇനി ഇതിലേക്ക് വറവൽ ഇടണം… ആതിനായി ഒരു ചെറിയ പാൻ ചൂടാക്കി എണ്ണയൊഴിച്ച് കടുകു പൊട്ടിക്കുക.. ഇനി ഉലുവയും വറ്റൽമുളകും

കറിവേപ്പിലയും ചേർത്ത് കൊടുക്കാം.. കറിവേപ്പില നന്നായി മോറിഞ്ഞു വന്നുകഴിയുമ്പോൾ പുളിശ്ശേരി യിലേക്ക് ചേർത്തു ഇളക്കി മൂടി വെക്കാം…രുചികരമായ മാമ്പഴ പുലിശ്ശേരി തയ്യാർ ആണ്..ഇത് വരെ ട്രൈ ചെയ്യാത്തവർ ഒന്ന് ട്രൈ ചെയ്യണേ…

MENU

Comments are closed.