നാവിൽ കപ്പലോടിക്കുന്ന വെളുത്തുള്ളി അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ…

വെളുത്തുള്ളി അച്ചാർ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ :- വെളുത്തുള്ളി അര കിലോ, പച്ചമുളക് ആറെണ്ണം, 2 ചെറിയ കഷണം ഇഞ്ചി, മഞ്ഞൾപ്പൊടി, മുളകുപൊടി, എന്നിവയും പിന്നെ ആവശ്യത്തിന് ഉലുവയും വിനാഗിരിയും എണ്ണയും.. പിന്നെ അല്പം ശർക്കര പാനിയും മതിയാവും..


വെളുത്തുള്ളി തൊലി കളഞ്ഞ് നീളത്തിൽ രണ്ടായി മുറിച്ചെടുക്കണം.. പച്ചമുളക് വട്ടത്തിൽ അരിഞ്ഞ് എടുക്കാം.. ഇഞ്ചിക്ക് വെളുത്തുള്ളിയുടെ അതെ നീളം ആണ് നല്ലത്.. ഇനി ഒരു പാനിൽ എണ്ണ ചൂടാക്കണം- നല്ലെണ്ണ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത് അച്ചാറ് കൂടുതൽ നാൾ കേടുകൂടാതിരിക്കാൻ ഇത് സഹായിക്കും- എണ്ണ ചൂടായി കഴിഞ്ഞു ഉലുവ കടുക്

എന്നിവ ഇട്ട് കൊടുക്കാം.. ഇനി ഇതിലേക്ക് കറിവേപ്പില ഇട്ടു കൊടുത്ത് വറുത്തെടുക്കാം..ശേഷം അരിഞ്ഞുവെച്ച ഇഞ്ചിയും ഇടാം… ഇനി ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും മൂന്ന് ടേബിൾ സ്പൂൺ മുളകുപൊടിയും ആവശ്യത്തിന് അച്ചാർ പൊടിയും ചേർക്കാം(ഓപ്ഷണൽ)…. പൊടികൾ മൂത്തതിനുശേഷം കീറി വച്ച

വെളുത്തുള്ളി ഇട്ടുകൊടുക്കാം അരക്കപ്പ് വെള്ളം കൂടി ഒഴിച്ച് ചൂടാക്കാം… ഇനി ആവശ്യത്തിന് ഉപ്പും അരക്കപ്പ് വിനാഗിരിയും ഒഴിക്കണം.. അല്പസമയം ചെറു തീയിൽ മൂടിവെച്ച് വേവിക്കാം.. അവസാനമായി രണ്ട് ടേബിൾസ്പൂൺ ശർക്കരപ്പാനി ഒഴിച്ച് പതിയെ തിള വരുമ്പോൾ വാങ്ങി വെക്കാം.. നന്നായി ചൂടാറിയതിനു ശേഷം വായു കടക്കാത്ത ചില്ലു പാത്രങ്ങളിൽ സൂക്ഷിക്കാവുന്നതാണ്…

MENU

Comments are closed.