കേരളത്തിൻറെ കണ്ണാടി പാലം കാണാൻ പോകാം..

കേരളത്തിലെ കണ്ണാടിപ്പാലം സ്ഥിതി ചെയ്യുന്നത് നമ്മുടെ സ്വന്തം വയനാട്ടിലാണ്..

സൗത്ത് ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ് ആണ് വയനാട്ടിലെ മേപ്പാടിയിൽ ഉള്ളത്.. ഇത് ഭൂ നിരപ്പിൽ നിന്ന് ഏകദേശം നൂറടി മുകളിലാണ് . ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഫൈബർ ഗ്ലാസും മറ്റ് എല്ലാ ഉപകരണങ്ങളും നേരിട്ട് ഇറ്റലിയിൽ നിന്നാണ് ഇറക്കുമതി ചെയ്തിരിക്കുന്നത് .
കണ്ണാടിപ്പാലം ഒരു പ്രൈവറ്റ് റിസോർട്ടിന്റെ അധീനതയിലാണ് ആണ്.., ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ അവർ നിർമ്മിച്ചതാണ് ഇത്.. വയനാട്ടിലെ 900കണ്ടി എന്ന

സ്ഥലത്താണ് ആണ് ഈ റിസോർട്ടും ഇതിനോടനുബന്ധിച്ചുള്ള ഗ്ലാസ് ബ്രിഡ്ജു൦ ഉള്ളത് …മേപ്പാടി എന്ന സ്ഥലത്തു നിന്ന് 13 കിലോമീറ്റർ അകലെയാണ് 900കണ്ടി, ഇവിടെ നിന്ന് ഏകദേശം 900 മീറ്റർ മാറിയാണ് ഗ്ലാസ് ബ്രിഡ്ജ് ഉള്ളത്,.. 900 കണ്ടി എന്നയിടത്ത് 900 ഏക്കർ കൃഷിയിടം( പ്ലാൻറ്റെഷൻ) ഉണ്ടായിരുനെന്നും അതിനാൽ ആണ് ഈ സ്ഥലത്തിന് 900കണ്ടി എന്ന പേര് വന്നത് എന്നും പറയപ്പെടുന്നു…


കണ്ണാടി പാലത്തിൽ നിന്ന് നോക്കുമ്പോൾ 360 ഡിഗ്രിയിൽ ചുറ്റും ഉള്ള മരങ്ങളെയും മലകളെയും കാണാവുന്നതാണ്.. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഈ പാലം കാണാൻ എത്തിയിരുന്നത്.. ..
ഒരാൾക്ക് 100 രൂപയാണ് ആണ് ഇവിടെ പ്രവേശിക്കാനുള്ള ഫീസ്. ഒറ്റത്തവണ നാല് പേരെ മാത്രമേ അനുവദിക്കുകയുള്ളൂ..

റിസോർട്ടിലെത്തി അവരുടെ വണ്ടിക്ക് വേണം പാലം ഉള്ള സ്ഥലത്തേക്ക് പോകാൻ… അതിന് എക്സ്ട്രാ ഫീസ് ഉണ്ട്.. അപ്പോൾ ഇനി പോകുന്നവർ ഇത് ഒക്കെ ശ്രദ്ധിക്കുമല്ലോ… ഇവിടെ ട്രക്കിങ്ങും അവൈലബിൾ ആണ് പിന്നെ ഇതിനടുത്താണ് ചൂരൽമല ചാട്ടം…

MENU

Comments are closed.