സർക്കാരിന്റെ ആദരിക്കൽ ചടങ്ങ് വിനയത്തോടെ വേണ്ട എന്ന് പറഞ്ഞു മമ്മൂക്ക. കാരണം കേട്ട കൈയടിച്ച് ആരാധകർ.

മലയാള സിനിമയുടെ സ്വന്തം മമ്മൂക്ക 50 വർഷം പിന്നിട്ടിരിക്കുകയാണ്. സിനിമാ ലോകം ഒന്നടങ്കം താരത്തിന് ആശംസകളുമായി എത്തിയപ്പോൾ സർക്കാർ താര രാജാവിന് അനുമോദിക്കാൻ തീരുമാനിച്ചിരുന്നു എന്നാൽ മമ്മൂക്ക ഇതിനെതിരെ നൽകിയ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത് നിലപാടുകൾക്ക് എന്നും പ്രാധാന്യം നൽകുന്ന മമ്മൂക്കയുടെ മറ്റൊരു മുഖം തന്നെയാണ് ഇതെന്ന് ഏവരും പറയുന്നു.

സംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞത് മമ്മൂട്ടിയെ താൻ വിളിച്ചിരുന്നു എന്നും സർക്കാർ ആദരിക്കാൻ തീരുമാനിച്ചതിന് നന്ദിയുണ്ടെന്നും എന്നാൽ ഇതിനു വേണ്ടി പണം മുടക്കി ഒന്നും ചെയ്യേണ്ട ആവശ്യമില്ല എന്നുമാണ് മമ്മൂക്ക മറുപടി നൽകിയത് എന്നാണ് . സംസ്ഥാന സർക്കാർ തന്നെ ആദരിക്കുമ്പോൾ അത് ജനങ്ങളുടെ പണം മുടക്കി ആയിരിക്കും അതിൽ തനിക്ക് താൽപര്യമില്ല എന്നാണ് മമ്മൂക്ക പറയുന്നത്. മമ്മൂക്കയുടെ ഈയൊരു മനോഭാവമാണ് ആരാധകരെ മമ്മൂക്കയിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്.

എടുക്കുന്ന തീരുമാനം അത് ആലോചിച്ചു മാത്രമേ മമ്മൂക്ക ചെയ്യാറുള്ളൂ. കാരണം താൻ കാരണം മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിൽ മമ്മൂട്ടി എന്ന നടന് താല്പര്യമില്ല. തന്റെ അനുഭവങ്ങളിലൂടെ താൻ പഠിച്ച കാര്യങ്ങൾ എന്തൊക്കെ ആണെന്ന് മമ്മൂക്ക ഓർമിപ്പിക്കുകയാണ്. അഞ്ചു പതിറ്റാണ്ടുകളായി മലയാള സിനിമയിലെ തലതൊട്ടപ്പനായി നിൽക്കുമ്പോൾ മമ്മൂട്ടി എന്ന നടനിൽ ഉപരി മമ്മൂട്ടി എന്ന മനുഷ്യനെയാണ് ആരാധകർ കൂടുതൽ സ്നേഹിക്കുന്നത്.

MENU

Comments are closed.