ഓണം സ്പെഷ്യൽ മത്തങ്ങ-നേന്ത്രപഴം പുളിശ്ശേരി ഉണ്ടാക്കാം..

മത്തങ്ങാ-പഴം പുളിശ്ശേരി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ :-150 ഗ്രാം മത്തങ്ങ ഒരു നേന്ത്ര പഴം, പച്ചമുളക് 6 എണ്ണം (എരിവ് ഉള്ളത്) , 3 -4 ചുവന്നുള്ളി (കനം കുറച്ച് അറിഞ്ഞത്), അരമുറി തേങ്ങ ചിരകിയത്, ഒന്നര കപ്പ് തൈര്, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, ജീരകം എന്നിവ. പഞ്ചസാര കുറച്ച്,, ആവശ്യത്തിന് ഉലുവ, കടുക്, കറിവേപ്പില, വറ്റൽ മുളക് , വെളിച്ചെണ്ണ..


പുളിശ്ശേരി തയ്യാറാക്കുന്ന വിധം :- ആദ്യം മത്തങ്ങയും പഴവും പച്ചമുളകും ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കാൻ വെക്കാം, പഴം കുറച്ച് വലുതാക്കി മുറിക്കണം.. കുക്കറിൽ വെക്കേണ്ടതില്ല കാരണം മത്തങ്ങ വേഗം വെന്ത് വരുന്നതാണ്..ഇനി ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപൊടിയും, അര ടീസ്പൂൺ മുളകുപൊടിയും, ആവശ്യമായ ഉപ്പും ചേർക്കാം..


ഇനി ചിരകി വെച്ചിരിക്കുന്ന തേങ്ങ അരച്ച് എടുക്കാം.. ഇതിനായി തേങ്ങയും അര ടീസ്പൂൺ ജീരകവും മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.. വളരെ ഫൈൻ ആയിട്ട് അരഞ്ഞു കിട്ടണം.. ഈ സമയം കൊണ്ട് മത്തങ്ങ പഴം എന്നിവ വെന്ത് വന്നിട്ടുണ്ടാകും ഇനി ഇതിലേക്ക് അരപ്പ് ഇട്ടുകൊടുക്കാം.. ഇനി ഒരു ടീസ്പൂൺ പഞ്ചസാരയാണ് ഇട്ടു കൊടുക്കേണ്ടത്.. പുളിശ്ശേരിയിൽ പഞ്ചസാര ഇടുന്നത് ആയിരിക്കും നല്ലത്…. ശർക്കരയിട്ടാൽ ടേസ്റ്റ് വ്യത്യാസം വരാൻ

സാധ്യതയുണ്ട്.. തൈര് ഒത്തിരി കട്ടി ഉള്ളത് ആണെങ്കിൽ ഒന്ന് അടിച്ച് ലൂസ് ആക്കി എടുക്കണം.. ഇനി അരപ്പ് വെന്തുവരുമ്പോൾ അടുപ്പത്തു നിന്ന് മാറ്റാം.. ഇനി ഇതിലേക്ക് തൈര് ഒഴിച്ചു കൊടുക്കാം.. ഇപ്പോൾ ഒരു ലൈറ്റ് എല്ലോ കളർ ആയിരിക്കും പുളിശ്ശേരിക്ക്…അവസാനമായി വറവൽ ഇടാം… ഇതിനായി ഒരു ചെറിയ ചട്ടി ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം.. കടുക് പൊട്ടിക്കഴിയുമ്പോൾ അരിഞ്ഞ് വെച്ചിരിക്കുന്ന ചുവന്നുള്ളി

ഇട്ടുകൊടുക്കാം..ഉള്ളി പകുതി പാകമായി കഴിഞ്ഞു കറിവേപ്പിലയും വറ്റൽ മുളകും ഇട്ട് ഇളക്കാം…തീ ഓഫ് ചെയ്യാം… ഇനി അര ടീസ്പൂൺ മുളകുപൊടിയും ഇട്ട് നന്നായി ഇളക്കി പുലിശ്ശേരിയിലേക്ക് ഒഴിക്കാം.. ഒന്നോ രണ്ടോ മണിക്കൂറുകൾ കഴിഞ്ഞ് കഴിക്കാവുന്നതാണ്… അല്പനേരം കഴിഞ്ഞ് കഴിക്കുന്നതാണ് നല്ലത്, കാരണം പുളി ഒക്കെ കഷ്ണങ്ങളിൽ പിടിച്ച് വരേണ്ടെ…

MENU

Comments are closed.