പറമ്പിക്കുളം കടുവ സങ്കേതത്തിലേക്ക് ഒരു യാത്ര

ഇന്ന് നമ്മൾ പറമ്പിക്കുളം കടുവ സങ്കേതത്തിലേക്ക് ആണ് പോകുന്നത്.. കേരളത്തിന്റെ കീഴിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും തമിഴ്നാട്ടിലൂടെ വേണം നമ്മൾ ഇവിടെ എത്താൻ…ആനമല ടൈഗർ റിസർവിനും നെല്ലിയാമ്പതിക്കു ഇടയ്ക്കാണ് പറമ്പിക്കുളം ടൈഗർ റിസർവ് സ്ഥിതി ചെയ്യുന്നത്… ഒരു പാസ്സ് എടുത്ത് റിസർവ് ഉള്ളിൽ കയറി.. ഇവിടെ ഒരു വലിയ

ബോർഡ് വെച്ചിട്ടുണ്ട് പറമ്പിക്കുളം ടൈഗർ റിസർവ്..ഇതിന് മുകളിൽ ഒരു വരയൻപുലിയുടെ പ്രതിമ വെച്ചിരുന്നു.. ഇവിടെന്ന് ഒരു ഗൈഡ്നെ ലഭിച്ചു..മുന്നോട്ടുള്ള യാത്ര അദ്ദേഹത്തിന്റെ മേൽ നോട്ടത്തിൽ ആണ്..

ഇനി ഈ സങ്കേതം ചുറ്റി കാണാം..ഇവിടെ ഏകദേശം 56 കിലോമീറ്റർ കാട് ഉണ്ട് കാണാൻ..മുന്നോട്ടുള്ള യാത്രയിൽ ആദ്യം കണ്ടത് ഒരു ആന കൂട്ടത്തെ ആണ്..ഇത് കഴിഞ്ഞു മുന്നോട്ട് വന്നപ്പോൾ കാട്ടുപോത്ത്.. കലമാൻ, മയിൽ എന്നി മൃഗങ്ങളെ കണ്ടു…ഇവിടെ ഇനിയും ധാരാളം മൃഗങ്ങൾ ഉണ്ട്..


കുറച്ച് ഉള്ളിൽ ആയി പറമ്പിക്കുളം ഡാം കാണാമായിരുന്നു..ലോകത്തിലെ ഏറ്റവും കൂടുതൽ വെള്ളം കൊള്ളുന്ന അണക്കെട്ട് ആണ് ഇത്…ഇവിടെ ആകാശത്തെയും ഭൂമിയെയും വേർതിരിക്കുന്നത് പച്ചപ്പാർന്ന മലനിരകളാണ്.. പരന്നുകിടക്കുന്ന അണക്കെട്ട് പലവിധ സങ്കട കടലിൽ നിന്നും ആശ്വാസമാണ്..


450 വർഷത്തിന് മേലെ പ്രായമുള്ള,ലോകത്തിലെ ഏറ്റവും വലിയ തേക്ക് മരം ഈ കടുവാ സങ്കേതത്തിൽ ഉണ്ട്..ഇതിനെ കന്നിമര തേക്ക് എന്നാണ് വിളിക്കുന്നത്…

ഇവിടെ നാലു ഡാമുകളും മൂന്ന് വ്യൂ പോയിറ്റുകളും ഉണ്ട്..ഒരു ഉല്ലാസ യാത്രക്ക് വരുന്നവർക്ക് എന്തായാലും ഇവിടം ഇഷ്ടപ്പെടും.. ഇവിടത്തെ കാഴ്ചകൾ അനുഭവിച്ചു അറിയാനും കഴിയും..

MENU

Comments are closed.