മലയാളം തമിഴ് എന്നീ ഭാഷകളിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് വളരെ പെട്ടെന്ന് ജനശ്രദ്ധ നേടിയ താരമാണ് രസ്ന പവിത്രൻ. 2014 പുറത്തിറങ്ങിയ തെരിയാത് ഉന്നൈ ഞാൻ കാതലീത്തേൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് താരത്തെ മലയാളത്തിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ഊഴം എന്ന ജിത്തു ജോസഫ് ചിത്രത്തിൽ കൂടെയാണ്

ചിത്രത്തിൽ പൃഥ്വിരാജ് ദിവ്യ പിള്ള എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പൃഥ്വിരാജിനെ സഹോദരിയാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത് മലയാളത്തിൽ ഒരുപാട് ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ല എങ്കിലും ചെയ്ത ഊഴം എന്ന ഒരൊറ്റ ചിത്രം തന്നെ മതി താരത്തെ എപ്പോഴും ഓർത്തിരിക്കാൻ അത്ര മനോഹരമായിരുന്നു താരം പൃഥ്വിരാജിനെ അനിയത്തിയുടെ വേഷം കൈകാര്യം ചെയ്തത്

ചുരുക്കം ചില ചിത്രങ്ങളിൽ മാത്രം വേഷം ചെയ്ത അഭിനയരംഗത്തു നിന്നുതന്നെ വിവാഹത്തോടെ പിന്മാറിയ താരം പല പ്രമുഖ ബ്രാൻഡ് കമ്പനികളുടേയും മോഡൽ ആയി പ്രവർത്തിച്ചു വരികയാണ്. താരത്തിന് പല രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ ക്ക് സാക്ഷ്യംവഹിച്ചത് സോഷ്യൽ മീഡിയ ആണ് ബാത്ടബിൽ ഉള്ള ഫോട്ടോഷൂട്ടുകൾ പൂക്കൾക്കിടയിൽ നിന്നുകൊണ്ടുള്ള ചിത്രങ്ങളുമെല്ലാം വളരെ പ്രേക്ഷകപ്രീതി നേടിയവയാണ്. മികച്ച പ്രതികരണമാണ് ഇപ്പോൾ ഷെയർ ചെയ്ത ചിത്രങ്ങള്ക്കും താരത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ പുത്തൻ ചിത്രങ്ങൾക്ക് ആയുള്ള കാത്തിരിപ്പിലാണ് ആരാധകർ.