കാന്തല്ലൂരിന്റെ കൃഷി പെരുമ അടുത്തറിയാൻ….

കാന്തല്ലൂരിന്റെ പ്രകൃതിഭംഗിയെ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്… എറണാകുളത്തുനിന്നും (ഇടപ്പള്ളി) ഏകദേശം 174 കിലോമീറ്ററുണ്ട് ഇടുക്കിയിലെ കാന്തല്ലൂരിലേക്ക്.. കാന്തല്ലൂർ മറയൂറിനടുത്താണ് സ്ഥിതിചെയ്യുന്നത്..

ഇവിടെ ധാരാളം പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുന്നു …കൃഷി ആണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം.. ആപ്പിൾ, ഓറഞ്ച്, സ്ട്രോബെറി, ഫാഷൻ ഫ്രൂട്ട്, മുസംബി തുടങ്ങിയ പഴവർഗ്ഗങ്ങളും ബീൻസ്, ഉരുളക്കിഴങ്ങ്,കാബേജ്, കോളിഫ്ലവർ, ക്യാരറ്റ്, വെളുത്തുള്ളി എന്നിങ്ങനെ പോകുന്ന പച്ചക്കറിയുടെ ശേഖരവും കാണാം…


ഇവിടത്തെ മറ്റൊരു പ്രത്യേകത ശർക്കര ഉൽപ്പാദനമാണ്.. രാവിലെ പ്രഭാതഭക്ഷണത്തിനു ശേഷം ഞാനും കൂട്ടുകാരും കാന്തല്ലൂർ കാണാൻ ഇറങ്ങി.. യാത്രചെയ്യുന്ന വഴിയുടെ ഇരു സൈഡിലും പച്ചക്കറി കൃഷി ചെയ്തിരിക്കുന്നത് ഞങ്ങൾ കണ്ടു …ഇവിടെ മുഴുവൻ ബീൻസ് ആണ് കൃഷി .. .. കുറച്ച് അപ്പുറത്തായി ഉരുളക്കിഴങ്ങും..ഫ്രഷ് ബീൻസ്..വ്വ!!
ഇവിടുന്ന് ഞങ്ങൾ പോയത് ആപ്പിൾ

തോട്ടത്തിലേക്ക് ആണ്.. ഇവിടെ ആപ്പിൾ മാത്രമല്ല മറ്റു പലതരം പഴവർഗങ്ങൾ കൃഷി ചെയ്തിരിക്കുന്നു.. ആപ്പിൾ, സ്ട്രോബറി, സബർജെല്ലി, മുസംബി ഇങ്ങനെ പോകുന്നു പഴങ്ങളുടെ നീണ്ട നിര…ഇപ്പോൾ ഉച്ചയായി..
ഒരു കടയിൽ നിന്ന് ഊണ് കഴിച്ച് ഇറങ്ങി.. ഇവിടെ തന്നെ ഉള്ള പച്ചക്കറികൾ ആയതിനാൽ നല്ല ഉഗ്രൻ മീൽസ് ആയിരുന്നു..നാടൻ ഉച്ച ഭക്ഷണം..

ഊണ് കഴിച്ച വീട്ടിൽ നിന്ന് ഒരു സീതപ്പഴം കിട്ടി..അത് നമ്മുടെ ആത്തപ്പഴം പോലെ ഇരുന്നു കാണാൻ..രുചിയും അടിപൊളി..
ഇവിടുന്ന് ഞങ്ങൾ പോയത് കരിമ്പ് കൃഷി ചെയ്യുന്നിടത്തേക്ക് ആണ്.. കരിമ്പ് തോട്ടവും.. കരിമ്പിൻ നീര് എടുത്ത് ശർക്കര ആക്കുന്ന ഇടവും ഞങ്ങൾ കണ്ടു..കരിബിന്റെ നീര് തിളപ്പിച്ചു കുറുക്കി അത് ചൂട് കുറഞ്ഞു കഴിഞ്ഞ ഉരുട്ടി എടുക്കുമ്പോൾ ആണ് നമ്മൾ കാണുന്ന ശർക്കര ആയി വരുന്നത്.. ഇവിടെ നിന്ന് അല്പം ശർക്കരയും കഴിച്ചു ഞങ്ങൾ യാത്ര തുടർന്നു….


കാന്തലൂരിൽ കൂടുതൽ കൃഷിയിടം അയത്കൊണ്ട് അത് തന്നെ കാണണം..എല്ലാ ദിവസവും കഴിക്കുന്ന പല പച്ചക്കറികളും എങ്ങനെ ഉണ്ടാകുന്നു എന്ന് അറിയേണ്ടതല്ലേ… കാന്തല്ലൂരിനടുത്ത് മറ്റുപല ടൂറിസ്റ്റ് മേഖലകളും ഉണ്ട് കുന്തള,ചിന്നാർ വൈൽഡ് ലൈഫ് സാങ്ച്വറി, കീഴാറ്റൂർ വെള്ളച്ചാട്ടം എന്നിവ ഇവയിൽ ചിലതാണ്..

MENU

Comments are closed.