സിനിമയിലേക്ക് തിരിച്ചു വരുകയാണോ? ആഗ്രഹം തുറന്നു പറഞ്ഞു സംയുക്ത വർമ്മ.

സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന ചോദ്യമാണ് മലയാളസിനിമയിൽ നിന്നും ഇപ്പോൾ മാറി നിൽക്കുന്ന സംയുക്ത വർമ്മ യോട് ഏവർക്കും ചോദിക്കാനുള്ളത്. മൂന്നുവർഷംകൊണ്ട് മലയാളസിനിമയ്ക്ക് മികച്ച സിനിമകളും കഥാപാത്രങ്ങളെയും സമ്മാനിച്ച താരമാണ് സംയുക്ത വർമ്മ. ബിജു മേനോനുമായുള്ള വിവാഹ ശേഷം താരം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഇപ്പോഴിതാ താരം നൽകിയ ഒരു ഇന്റർവ്യൂ ലെ പ്രധാന വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

തന്നോട് ഏവരും ചോദിക്കുന്ന ചോദ്യം ആണ് സിനിമയിലേക്ക് തിരിച്ചുവരുമോ എന്നുള്ളത് എന്നാൽ സത്യത്തിൽ ഈ കാര്യത്തെപ്പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ല എന്നാണ് പറയുന്നത്. എല്ലാം ദൈവ നിശ്ചയമാണ് അതുകൊണ്ടുതന്നെ സിനിമയിലേക്ക് തിരിച്ചു വരികയാണെങ്കിൽ ബിജുമേനോനും നായികയായി അഭിനയിക്കുമെന്നാണ് സംയുക്ത മേനോൻ പറയുന്നത്. യോഗ ചെയ്യുന്നത് ഇപ്പോൾ തന്നെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു എന്നാൽ ഇതൊരിക്കലും ശരീര സംരക്ഷണത്തിന് മാത്രമല്ല എന്ന് താരം ഓർമ്മിപ്പിക്കുകയാണ്.

തടി കൂട്ടാനും കുറയ്ക്കാനും ഒരുപാട് മാർഗങ്ങൾ ഉണ്ട് എന്നും ഏതെങ്കിലുമൊരു ഘട്ടത്തിൽ ഒരു വർക്കിനായി തടി കൂട്ടണം എന്നാണെങ്കിൽ താൻ അതിനു തയ്യാറാണെന്ന് സംയുക്തവർമ പറഞ്ഞു.
ഏത് ഇന്റർവ്യൂ ആയാലും മറ്റേതു ചടങ്ങുകളിൽ ആയാലും ഏവരും സംയുക്ത വർമ്മയുടെ ചോദിക്കുന്ന ഒരേയൊരു ചോദ്യം എപ്പോഴാണ് സിനിമയിലേക്ക് തിരിച്ചുവരുന്നത് എന്നതായിരിക്കും. അത്രയേറെ മികച്ച സിനിമകളാണ് സംയുക്ത വർമ്മ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്.

MENU

Comments are closed.