മകൻ സിനിമയിലേക്ക് എത്തുമോ? സംയുക്ത വർമ്മയുടെ മറുപടി ഇങ്ങനെ

ഒരു കാലത്ത് മലയാള സിനിമയുടെ നടിമാരിൽ കഥാപാത്രങ്ങളുടെ വേറിട്ട പ്രകടനം കൊണ്ട് മുന്നിൽനിന്ന് കാര്യമായിരുന്നു സംയുക്ത വർമ്മ. ഏതുതരത്തിലുള്ള കഥാപാത്രങ്ങൾക്കും തനിക്ക് ചെയ്യാൻ കഴിയുമെന്ന് വളരെ പക്വതയാർന്ന അഭിനയത്തിലൂടെ ആരാധകർക്ക് തെളിയിച്ചു നിന്ന് താരം വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. വിവാഹം കഴിഞ്ഞശേഷം സിനിമാ മേഖലയിൽ നിന്നും മാറിനിൽക്കുന്ന നായികമാരിൽ സിനിമയിലേക്ക് സജീവമാകണമെന്ന് ആരാധകർ ആഗ്രഹിക്കുന്ന നടിമാരിലൊരാളാണ് സംയുക്ത വർമ്മ.

മൂന്നു വർഷക്കാലം മാത്രമായിരുന്നു സംയുക്ത വർമ്മ സിനിമ മേഖലയിൽ ഉണ്ടായിരുന്നുള്ളൂ എന്നാൽ അതിനോടകം തന്നെ മികച്ച കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു കഴിഞ്ഞിരുന്നു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ അതാണ് തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം എന്ന താരം ഫ്ലാഷ് മൂവീസ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. യോഗയും നൃത്തവുമായി താരമിപ്പോൾ തന്റെ ലോകത്തുതന്നെ സന്തോഷവതിയായി നിൽക്കുകയാണ്.

മകൻ ദക്ഷിനെ സിനിമയിലേക്ക് പ്രതീക്ഷിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് അവന് അഭിനയിക്കാൻ ഇഷ്ടമാണ് എന്നാൽ സിനിമ ഒരു ഫാന്റസി ലോകമല്ലേ അച്ഛൻ അഭിനയിക്കുന്നത് കാണുമ്പോൾ അവർക്കും ആഗ്രഹം ഉണ്ടാകുന്നത് സർവ്വസാധാരണമാണ് എന്നും നമുക്ക് തലേവര എന്നൊരു കാര്യം ഉണ്ടെങ്കിൽ സിനിമാരംഗത്തേക്ക് നമുക്ക് എത്താൻ കഴിയും എന്നും മകനോട് പറയാറുണ്ട്. സിനിമയിലെ നിറപ്പകിട്ട് കണ്ട് ഒരിക്കലും കൺ മഞ്ഞനിക്കര എന്ന് മകനോട് പറയാറുണ്ടെന്നും സംയുക്ത വർമ്മ പറഞ്ഞു.

MENU

Comments are closed.