സൗന്ദര്യസംരക്ഷണത്തിൽ സ്ത്രീകളെക്കാളും കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് പുരുഷൻമാരാണ്.

പണ്ടു മുതലേ നമ്മൾ കേൾക്കുന്ന വാചകങ്ങൾ ആണ് സ്ത്രീകളാണ് എപ്പോഴും സൗന്ദര്യം കൂടുതൽ ശ്രദ്ധിക്കുന്നത് എന്ന്. മുഖകാന്തിയുടെ കാര്യത്തിലും തലമുടിയുടെ കാര്യത്തിലും ശരീര പ്രകൃതിയുടെയും കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് സ്ത്രീകളാണെന്നാണ് പൊതുവേയുള്ള പറച്ചിൽ. എന്നാൽ ഈ കാര്യങ്ങൾക്ക് ശക്തമായ തിരിച്ചടിയുമായി എത്തിയിരിക്കുകയാണ് വിജയ് യേശുദാസ്. സ്ത്രീകളെക്കാളും പുരുഷന്മാരാണ് സൗന്ദര്യസംരക്ഷണത്തിൽ ശ്രദ്ധിക്കുന്നത് എന്നാണ് വിജയ് പറയുന്നത്.

കൗമുദി ചാനൽ നൽകിയ അഭിമുഖത്തിലാണ് താരം തന്റെ പുതിയ സലൂണിൽ വച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്. താനും ആദ്യമൊക്കെ വിചാരിച്ചത് സ്ത്രീകളായിരിക്കും കൂടുതൽ സൗന്ദര്യം സംരക്ഷിക്കുന്നത് എന്നാണ്. എന്നാൽ അങ്ങനെയല്ല പുരുഷന്മാരാണ് സ്ത്രീകളെക്കാൾ കൂടുതൽ സൗന്ദര്യ സംരക്ഷണം നടത്തുന്നത് എന്നാണ് വിജയുടെ അഭിപ്രായം. മുൻപ് താനും ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിച്ചിരുന്നില്ല. പുറത്തേക്ക് പോകുന്ന സാഹചര്യങ്ങളിൽ പുതിയ ഹെയർസ്റ്റൈലുകളും താടിയിലെ പരീക്ഷണങ്ങളും താൻ ചെയ്യാറുണ്ട്.

അവിടുത്തെ അത്രയും നല്ല സാഹചര്യം കേരളത്തിലും കിട്ടിയിരുന്നെങ്കിൽ എന്ന് താൻ എപ്പോഴും ആഗ്രഹിച്ചിരുന്നു അത് തമ്മിൽ കൊണ്ട് ഒരു സല്യൂട്ട് ഓപ്പൺ ചെയ്യുന്നതിൽ എത്തിക്കുകയായിരുന്നു എന്ന് വിജയ് യേശുദാസ് പറഞ്ഞു. സ്ത്രീകൾക്ക് പുരുഷന്മാരെ എപ്പോഴും നല്ല സുന്ദരന്മാരായി കാണാനാണ് ആഗ്രഹം. അതു കൊണ്ടു തന്നെ എല്ലാവരും താങ്കളുടെ താടിയും മുടിയും ഷേപ്പ് ചെയ്യാൻ പോലും കൂടുതൽ സമയം കണ്ടെത്താറുണ്ട്. ഒരു സ്ഥലത്ത് പോകുമ്പോൾ അല്പം ഭംഗിയായി പോകാൻ ആഗ്രഹിക്കാത്ത ആളുകൾ ഉണ്ടാകില്ല എന്നും താരം പറഞ്ഞു.

MENU

Comments are closed.