ഭാര്യയോടൊപ്പം ഉള്ള സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് ജയസൂര്യ. ഫോട്ടോ ഏറ്റെടുത്ത് ആരാധകർ.

മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നടനാണ് ജയസൂര്യ. വേഷ വൈവിധ്യങ്ങള്‍ കൊണ്ട് അമ്പരിപ്പിക്കുന്ന നടൻ. ജയസൂര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ഭാര്യക്ക് ഒപ്പമുള്ള ജയസൂര്യയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കടല്‍ തീരത്തുനിന്നുള്ള ഫോട്ടോയാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. ഭാര്യയും തിരകളും എന്നാണ് ജയസൂര്യ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. വസ്‍ത്രാലാങ്കാര മേഖലയില്‍ കഴിവുതെളിയിച്ച ആളാണ് ജയസൂര്യയുടെ ഭാര്യ സരിത.

സോഷ്യൽ മീഡിയയിൽ സജീവമായ ജയസൂര്യ ഇടക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട്. കഴിഞ്ഞ ദിവസം ഓണം വസ്ത്രത്തിൽ ഭാര്യ സരിതയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത് ആരാധകർ ഏറ്റെടുത്തിരുന്നു. ഫാഷൻ ഡിസൈനറായ സരിത ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിച്ചുള്ള ചിത്രങ്ങളാണ് ജയസൂര്യ പങ്കുവച്ചത്. ബീച്ചിലൂടെ ഓടുന്ന ഒരു ചിത്രമാണ് താരം ഇന്നലെ പങ്കുവച്ചിരുന്നത്. “വൈബ്‌സ് ആൻഡ് വേവ്സ്” എന്നാണ് ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയിരുന്നത്.

ചിത്രത്തിന് താരങ്ങളുൾപ്പടെ നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഫൊട്ടോ കണ്ടിട്ട് കുഞ്ചാക്കോ ബോബനെ പോലെയുണ്ടെന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. ‘ഞാൻ കരുതിയത് രാജുവേട്ടൻ (പൃഥ്വിരാജ്) ആണെന്നാണ്’ എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. ഈശോ എന്ന ജയസൂര്യ സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചില ക്രൈസ്‍തവ സംഘടനകള്‍ രംഗത്ത് എത്തിയത് വിവാദമായിട്ടുണ്ട്. രഞ്‍ജിത് ശങ്കര്‍ സംവിധാനം ചെയ്‍ത സണ്ണി എന്ന സിനിമയാണ് ജയസൂര്യയുടേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്.

MENU

Comments are closed.