ചേന ഇരിക്കുന്നുണ്ടോ… എന്നാൽ ഉഗ്രൻ ചേന ഉപ്പേരി തയ്യാറാക്കാം…

ചേന ഉപ്പേരി തയാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ :- 500 ഗ്രാം ചേന, മഞ്ഞൾപ്പൊടി മുളകുപൊടി,കുറച്ച് കുരുമുളക് പൊടി, രണ്ട് തണ്ട് കറിവേപ്പില,ഒന്നര ടിസ്പൂണ് ഉപ്പ്,നാലോ അഞ്ചോ ചുവന്നുള്ളി, മൂന്ന് വറ്റൽ മുളക് ,ആവശ്യത്തിന് എണ്ണ എന്നിവ എടുത്താൽ നമുക്ക് പണിയിലെക്ക് കടക്കാം…
ക്യൂബ് ആകൃതിയിൽ മുറിച്ചെടുത്ത ചേന

കാൽകപ്പ് വെള്ളം ചേർത്ത് വേവിക്കാൻ വെക്കാം.. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ ഉപ്പും ചേർക്കാം… ഒഴിച്ച വെള്ളം വറ്റി ചേന വെന്തു കഴിഞ്ഞ് (ചേന കുഴഞ്ഞപ്പോവരുത്) മറ്റൊരു പാൻ അടുപ്പത്ത് വെക്കാം..ഇത് ചൂടാകുമ്പോൾ എണ്ണ ഒഴിക്കാം..

ഇതിലേക്ക് കടുകും നീളത്തിൽ അരിഞ്ഞുവെച്ച ചുവന്നുള്ളിയും ചേർത്ത് മൂപ്പിച്ചെടുക്കണം … ഇനി ഇതിലേക്ക് വറ്റൽ മുളകും കറിവേപ്പിലയും ഇടാം… ഒരു ടീസ്പൂൺ മുളകുപൊടിയും വളരെ കുറച്ച് മഞ്ഞൾപ്പൊടിയും ഇടണം.. പൊടികളുടെ പച്ചമണം മാറുന്നതുവരെ വഴറ്റി കൊടുക്കാം.. ഇനി ഇതിലേക്ക് വേവിച്ചുവെച്ച ചേനയും ചേർക്കാം.. ഇത് നന്നായി ചൂട് ആയി

വരട്ടെ..ഇനി അൽപ്പം കുരുമുളക് പൊടി വിതറാം…മസാല ഒക്കെയും ചേനയിൽ പിടിക്കുന്നത് വരെ ഇളക്കി കൊടുക്കണം..മസാല നന്നായി പിടിച്ചതിനു ശേഷം ചേന ഉപ്പേരി വാങ്ങാം..ചോറിന്റെ കൂടെ ഉഗ്രൻ കോംബോ ആണ് ഈ ഉപ്പേരി..

MENU

Comments are closed.