ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് ജാ മ്യം വണ്ടി പോലീസ് വിട്ടു നൽകില്ല.

വണ്ടി മോഡിഫൈ ചെയ്തതിൽ പ്രതിഷേധിച്ചു മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് കസ്റ്റഡിയിലെടുത്ത കണ്ണൂർ സ്വദേശികളായ എബിനും ലിബിനിനും കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ആർടിഒ ഓഫീസിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയ കേസിലാണ് അറസ്റ്റ് ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ യാണ് ഇരുവരും പിഴയടയ്ക്കേണ്ടത്. ഈ വ്യവസ്ഥ യോടെയാണ് ഇരുവർക്കും കോടതി ജാമ്യം നൽകിയത്.

ബ്ലോഗിങ്ങ് നടക്കാനായി ഇരുവരും ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് തുടങ്ങിക്കഴിഞ്ഞു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് നിയമത്തിന് വിരുദ്ധമായാണ് ഇരുവരും തങ്ങളുടെ വാഹനത്തിന്റെ രൂപമാറ്റം വരുത്തിയതെന്നും ഇതുകൊണ്ട് ആർസി ഉടമയ്ക്ക് കാരണം കാണിക്കൽ നോട്ടീസും ഡിപ്പാർട്ട്മെന്റ് നൽകിയിട്ടുണ്ട്. ഇന്നലെയാണ് യൂട്യൂബ് ബ്ലോഗർമാരായ എബിൻ ലിബിനും കണ്ണൂർ ആർടിഒ ഓഫീസിൽ സംഘർഷസാധ്യത ഉണ്ടാക്കിയത്.

ആർടിഒ ഓഫീസിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പരാതിയിലാണ് പോലീസ് കേ സ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ആറുമാസം ജയിൽ വാസവും 5000 രൂപ പിഴയുമാണ് ഇരുവർക്കും ലഭിച്ചത് എന്നാൽ പിഴയടച്ച് ഇരുവർക്കും ജാമ്യത്തിൽ വിടുകയായിരുന്നു. ഇവർക്കുവേണ്ടി സ്റ്റേഷൻ പരിസരത്തുനിന്നും ബഹളമുണ്ടാക്കിയ 24 പേരെ പോലീസ് ജാമ്യത്തിൽ എടുത്തു വിട്ടയച്ചു.

MENU

Comments are closed.