ഓണത്തിന് അത്യുഗ്രൻ കൂട്ടുകറി ഉണ്ടാക്കാം…

കൂട്ടുകറി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : കടല അരക്കപ്പ്, വാഴയ്ക്കാ ചേന വെള്ളരിക്ക എന്നിവ കഷണങ്ങളാക്കിയത് ഒരു കപ്പ് വീതം, കറിവേപ്പില ഉപ്പ് വെളിച്ചെണ്ണ എന്നിവ ആവശ്യത്തിന് ,ചെറിയ ഒരു കഷ്ണം ശർക്കര,പിന്നീട് കടുക് ജീരകം ഉണക്കമുളക് മഞ്ഞൾപൊടി മുളകുപൊടി കുരുമുളകുപൊടി എന്നിവയും വേണം…
ആറ് മുതൽ ഏഴ് മണിക്കൂർ വരെ കുതുർത്തിയ കടല മഞ്ഞൾപൊടി ഉപ്പ് എന്നിവ ഇട്ട് വേവിച്ചെടുക്കണം..

ഇനി മറ്റൊരു പാത്രത്തിൽ വാഴയ്ക്കാ ചേന വെള്ളിരിക്ക തുടങ്ങിയവ ഒരു കപ്പ് വെള്ളത്തിൽ വേവിച്ചെടുക്കാം.. ഇതിലേക്ക് കാൽടീസ്പൂൺ മഞ്ഞൾപൊടിയും അര ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ ഉപ്പും ഇടാം…
വേറൊരു പാൻ അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിക്കാം ചൂടായി കഴിഞ്ഞ് കടുക് ഇടാം.. ശേഷം ജീരകവും കറിവേപ്പിലയും ഉണക്കമുളകും ചേർക്കാം… ഇനി 2 കപ്പ് തേങ്ങ ഇട്ട് വറുത്തെടുക്കാം തേങ്ങ നല്ല

ഗോൾഡൻ കളർ ആവുന്നത് വരെ വറുത്തതിനുശേഷം ഇതിന്റെ മൂന്നിലൊന്നു ഭാഗം എടുത്ത് അരച്ച് വെക്കാം.. ബാക്കിയുള്ള തേങ്ങ നല്ല ബ്രൗൺ കളർ ആവുന്നത് വരെ വറുക്കണം… ഇനി ഇതിലേക്ക് ഒരു ടിസ് സ്പൂൺ കുരുമുളകുപൊടി കൂടി ഇടാം… ഇതിനിടയിൽ
പച്ചക്കറിയുടെ വെള്ളം വറ്റിച്ചെടുക്കണം..ഇനി ഈ പച്ചക്കറിയിലേക് വേവിച്ച കടല വെള്ളത്തോടൊപ്പം ചേർത്ത് കൊടുക്കാം..പൊടിച്ചു വെച്ച ശർക്കരയും

ഇടാം നേരത്തെ അരച്ചു വെച്ച തേങ്ങയും ഇട്ടുകൊടുക്കാം… ഇനി ഇത് അൽപനേരം തിളപ്പിച്ച് അധികമുള്ള വെള്ളം വറ്റിച്ച് മാറ്റാം.. ഇനി വറുത്തുവെച്ച തേങ്ങയും ഇട്ട് നന്നായി ഇളക്കി വെള്ളം അൽപ്പംകൂടി വറ്റിച്ച് അടുപ്പിൽ നിന്ന് വാങ്ങി വയ്ക്കാം…അടിപൊളി കൂട്ട്കറി തയ്യാർ ആണ്…

MENU

Comments are closed.